വാണിമേൽ: (nadapuram.truevisionnews.com) ഈ മാസം 21 22 23 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കായികമേളയുടെ ദീപശിഖ പ്രയാണം തുടങ്ങി.

ഉമ്മത്തൂർ എസ് ഐ ഹയർസെക്കൻഡറി സ്‌കൂൾ കായിക അധ്യാപകൻ പരേതനായ വെള്ളിയോട് പി അലി മാസ്റ്ററുടെ വസതിയിൽ നിന്നാണ് ദീപശിഖ പ്രയാണം ആരംഭിച്ചത്.
അലി മാസ്റ്ററുടെ മകൻ ഷാനിഫ് ദീപശിഖ തെളിയിച്ച ശേഷം ക്യാപ്റ്റൻ അജിസറിന് കൈമാറി. ചടങ്ങിൽ നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ്, അൻസാർ കൊല്ലാടൻ, ഹാരിസ് പി പി, അഷ്റഫ് കിഴക്കയിൽ, അബ്‌ദു റസാഖ് നജാദ്, സിനാൻ, റിഷാൽ എന്നിവരും അലി മാസ്റ്ററുടെ കുടുംബവും സംബന്ധിച്ചു.
തുടർന്ന് ഭൂമി വാതുക്കൽ അങ്ങാടിയിൽ വെച്ച് വാണിമേൽ ക്രസൻ്റ് ഹൈസ്കൂൾ കായിക അധ്യാപകൻ പി പി അമ്മദിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ദീപശിഖയെ സ്വീകരിച്ചു. വൈകിട്ട് ഉമ്മത്തൂർ എസ് ഐ ഹയർ സെക്കൻഡറി സ്കൂകൂളിലാണ് സമാപിക്കുന്നത്
#candle #was #lit #Deepa #Shikha #journey #revenue #district #sports #fair #has #started