നാദാപുരം : (nadapuram.truevisionnews.com)" മോൻ രാജ്യത്തിനായി മെഡൽ നേടി തിരികെ വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. " അതിനായി അവൻ അത്ര കഠിന പ്രയക്നം നടത്തുന്നുണ്ട്.
ഒളിമ്പിക്‌സില്‍ മെഡൽ നേടുകയെന്നത് അവൻ്റെ വലിയ സ്വപ്നമാണ് " പാരീസില്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ട്രിപ്പിള്‍ ജംപില്‍ പങ്കെടുക്കുന്ന ചെക്യാട് മാമുണ്ടേരിയിലെ അബ്ദുളള അബൂബക്കറിൻ്റെ ബാപ്പ നാരങ്ങോളി അബ്ദുളളയുടെയും സാറയുടെയും വാക്കുകളിൽ വിജയപ്രതീക്ഷയും ആഹ്ലാദവും നിറഞ്ഞു.
ഞായറാഴ്ച പാരീസിലേക്ക് യാത്ര തിരിക്കുമെന്ന് വീട്ടിൽ വിട്ടിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. ആഗസ്ത് ഏഴിനാണ് മത്സരത്തിന്കളിക്കളത്തിലിറങ്ങുന്നത്.
വാണിമേല്‍ എംയുപി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് സ്‌കൂള്‍ കായിക അധ്യാപകനായ അലി മാസ്റ്ററാണ് അബ്ദുളള അബൂബക്കറിന്റെ് കഴിവ് കണ്ടെത്തി മത്സരങ്ങളില്‍ പങ്കെടുപ്പിച്ചത്.
പിന്നീട് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പാലക്കാട് കല്ലടി സ്‌കൂളിൽ പ്രവേശനം ലഭിച്ചു.ഇവിടെവെച്ചാണ് ട്രിപ്പിള്‍ ജംപില്‍ പരിശീലനം തുടങ്ങിയത്.
മലേഷ്യയില്‍ നടന്ന സ്‌കൂള്‍ ഏഷ്യ മത്സരത്തില്‍ സ്വര്‍ണമെഡല്‍ ലഭിച്ചു. ബ്രസീലില്‍ നടന്ന സ്‌കൂള്‍ വേള്‍ഡില്‍ ഏഴാംസ്ഥാനവും ലഭിച്ചു. എണാകുളത്ത് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ജൂനിയര്‍ നാഷണല്‍, ജൂനിയര്‍ ഫെഡറേഷന്‍ എന്നീ മത്സരങ്ങളില്‍ ഒന്നാംസ്ഥാനം നേടി.
നാഷണല്‍ മീറ്റില്‍ വെള്ളി മെഡലും നേടി. എയര്‍ ഫോഴ്‌സില്‍ ജോലിയും ലഭിച്ചു. ഭുവനേശ്വറില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണം നേടിയാണ് ലോക മീറ്റിന് യോഗ്യത നേടിയത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ വെളളി മെഡല്‍ നേടി നാടിന് അഭിമാനമായിരുന്നു. കോച്ച് ഹരികൃഷ്ണന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തിയിരുന്നത്.
ഇപ്പോള്‍ കായിക താരമായ ടിന്റു ലുക്കയുടെ ഭര്‍ത്താവായ അനൂപാണ് അബ്ദുളള അബൂബക്കറിന്റെ കോച്ച്.
മുഹമ്മദ്, ഇഷ മര്‍വ എന്നിവര്‍ സഹോദരങ്ങളാണ്.
#triumph #Abdullah #Abubakar #will #Paris #tomorrow #with #gold #hopes