നാദാപുരം:(nadapuram.truevisionnews.com) നാദാപുരം വിലങ്ങാട് ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാനെത്തിയ കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാറിന്റെ യാത്ര മലവെള്ളപ്പാച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു.
അൽപ്പസമയം മുൻപാണ് കളക്ടർ പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ശേഷം ദുരന്തം ഉണ്ടായ സ്ഥലത്തേക്ക് നീങ്ങിയത് .
ഇതേ സമയത്ത് തന്നെ അടിച്ചിപ്പാറയിൽ വീണ്ടും ഉരുൾ പൊട്ടിഎന്നും താഴ്വാരത്തെ ഉള്ളവർ ജാഗ്രത പുലർത്തണമെന്ന പ്രദേശ വാസികളുടെ മുന്നറിയിപ്പും വന്നത്.
ഇതോടെ ഉരുൾപൊട്ടൽ ഉൽഭവസ്ഥാനത്തേക്കുള്ള യാത്ര ഉപേക്ഷിച്ച കളക്ടറെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
#Roll #again #Kozhikode #Collector #Vilangad #stuck