നാദാപുരം :(nadapuram.truevisionnews.com) കഴിഞ്ഞ ദിവസം ഉരുൾപ്പൊട്ടി വൻ നാശനഷ്ടം സംഭവിച്ച വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിൽ സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം ഹോസ്പിറ്റിലിന്റെ നേതൃത്വത്തിൽ എമർജൻസി മെഡിസിൻ കിറ്റ് കൈമാറി.
ജോസഫ് എം ജെ മാഷാണ് കിറ്റ് ഏറ്റുവാങ്ങിയത്. ടീം സിറ്റിമെഡ് കെയർ ആൻഡ് ക്യൂർ വളയം ഇന്ന് രാവിലെയാണ് കിറ്റ് കൈമാറിയത് .
നൂറ് കണക്കിന് പേരാണ് വിലങ്ങാടും പരിസര പ്രദേശത്തുമുള്ള ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് അവർക്ക് ആവശ്യമായി വരുന്ന മെഡിസിൻ കിറ്റുകളാണ് കൈമാറിയത്.
സിറ്റിമെഡ് കെയർ ആൻഡ് ക്യൂറിന്റെ നേതൃത്വത്തിൽ ആണ് പരിപാടി നടത്തിയത്.
#Care #and #cure #handing #over #medicine #kit #Vilangad #relief #camp