നാദാപുരം :(nadapuram.truevisionnews.com) കണ്ണുള്ളവരുടെ കരളലിയിക്കുന്ന കഴ്ച്ചകളാണ് ഇവിടെ. അങ്ങ് മലമുകളിൽ ജീവിത സമ്പാധ്യമായുള്ള ഒരു കൊച്ചു കൂരയും അവിടുത്തെ പ്രാരാപ്തങ്ങളും ഉപേക്ഷിച്ച് മലയിറങ്ങുമ്പോൾ അജീഷ് കൈയ്യിൽ കരുതിയ സഞ്ചിയിൽ നിറയെ മരുന്ന് ശീട്ടുകളും സർക്കാർ ആശുപത്രികളിലെ പരിശോധന രേഖകളും പിന്നെ പഠിച്ച് നേടിയ സർട്ടിഫിക്കറ്റുകളുമാത്രമായിരുന്നു .
ഒപ്പം ചുമലിൽ താങ്ങിയെടുത്ത അമ്മയുടെ വേദനകൾ ഏറുമോയെന്ന ആശങ്കകളും. വളയം- ചെക്യാട് ഗ്രാമപഞ്ചായത്തുകളിൽപ്പെടുന്ന ആയോട് മലയിൽ ഉരുൾപൊട്ടിയതിൻ്റെ പശ്ച്ചാത്തലത്തിലാണ് മലയടിവാരത്തെ കുടുംബങ്ങളെ സർക്കാർ മാറ്റി താമസിപ്പിച്ചത്.
കണ്ടിവാതുക്കൽ, എളമ്പ മേഖലയിലെ കുടുംബങ്ങളെ വളയം പൂവ്വം വയൽ എൽപി സ്കൂളിലും ചെക്യാട് കുറുവന്തേരി യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റി താമസിപ്പിച്ചത്.
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറിലധികം കുടുംബങ്ങളാണ് കുറുവന്തേരിയിലെ ക്യാമ്പിൽ ഉള്ളത്. ഇന്നലെ ഉച്ചയോടെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസിനും വളയം ഗ്രാമപഞ്ചായത്ത് അംഗം വി.പി ശശിധരൻ മാസ്റ്റർക്കുമൊപ്പമാണ് ട്രൂവിഷൻ ന്യൂസ് ടീം കുറുവന്തേരിയിലെ പുന:രധിവാസ ക്യാമ്പ് സന്ദർശച്ചത്.
സ്കൂളിലെ ക്ലാസ് മുറിയിലെ ബഞ്ചുകൾ ചേർത്ത് കെട്ടിയുണ്ടാക്കിയ കട്ടിലുകളിൽ പ്രായമായവരും രോഗികളും ഒരു പൂർണ ഗർഭിണിയും കിടക്കുന്നുണ്ട്.
ഇവരിൽ മൂന്ന് പേർ ക്യാൻസർ രോഗ ബാധിതരാണെന്ന് നാട്ടുകാരനായ വിപി ചന്ദ്രനും വാർഡ് മെമ്പർ മോഹൻ ദാസും പറഞ്ഞു. ഇരുട്ട് പരന്ന ക്ലാസ് മുറിയുടെ അങ്ങേയറ്റത്ത് ഒരമ്മയെ നെഞ്ചോട് ചേർത്ത് നിർത്തി ഇരിക്കുന്ന ഒരു ഇരുപതുകാരനായ മകനെ കണ്ടു.
അടുത്ത് ചെന്നപ്പോഴാണ് ദുരിതങ്ങൾ വേട്ടയാടിയ കുടുംബത്തിൻ്റെ നൊമ്പരങ്ങൾ തൊട്ടറിയാൻ കഴിഞ്ഞത്. ഭർത്താവിൻ്റെ തണൽ നഷ്ടപ്പെട്ടിട്ടും ഏക മകനെ വളർത്താനും വിദ്യാഭ്യസം നൽകാനും ജീവിതത്തിൻ്റെ നല്ല പങ്കും പാട്പെട്ട കണ്ടിവാതുക്കൽ എനിയേനി ദേവകിയെന്ന അമ്പത്തിയാറുകാരിയാണ് ആ അമ്മ .
മെലിഞ്ഞുണങ്ങിയ ശരീരത്തിൽക്യാൻസർ വരുത്തിയ ക്ഷീണവും കീമോതെറാപ്പിയെടുത്ത തലമുടിയും നഷ്ടമായതിനാൽ കാഴ്ച്ചയിൽ വൃദ്ധയാണെന്ന് തോന്നി പോയി.
മാനം കറുത്താൽ തലമുകളിലെ മലയിടിയുമോ എന്നെ ആശങ്കയെ തോപ്പിച്ചാണ് ഒരു വർഷമായി ക്യാൻസർ ഇവരെ വേട്ടയാടിയ തുടങ്ങിയത്.
കോഴിക്കോട് മാളിക്കൽ ഗവ. ഐടിഐയിൽ നിന്ന് പഠനം പൂർത്തിയായെങ്കിലും അമ്മയുടെ അസുഖം കാരണം പിന്നീട് ജോലി അന്വേഷിച്ച് പോകാനായില്ല.
ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ. എട്ട് മാസത്തിലധികമായി 12 കീമോ ചെയ്തു കഴിഞ്ഞു. പുലർച്ചെ നാലിന് മലയിറങ്ങി കോഴിക്കോട്ടേ ആശുപത്രിയിൽ പോയിവരാൻ ഒരു ദിനം 3300 രൂപ വണ്ടിക്കൂലി വേണം.
അമ്മ വിയർപ്പൊഴുക്കി സ്വരുക്കൂട്ടിയതെല്ലാം തീർന്നു. അജീഷ് പറഞ്ഞു. "എനിക്ക് എനി എന്തിനെ പേടിക്കാനാ ,മോൻ്റെ കാര്യം ആലോചിച്ചേ സങ്കടമുള്ളൂ., അവനൊന്ന് നന്നായി കണ്ടിട്ട് കണ്ണടക്കണമെന്നായിരുന്നു , ഇപ്പോൾ അതും കഴിയില്ലെന്ന് തോന്നുന്നു.
" ദേവകിയമ്മയ്ക്ക് പറഞ്ഞ് തീർക്കാൻ കഴിഞ്ഞില്ല. കാഴ്ച്ച വറ്റിയ കണ്ണിൽ നിന്ന് വെള്ളം നിറഞ്ഞൊഴുകി . കീമോ ചികിത്സയുടെ കാഠിന്യം താങ്ങാതെ രണ്ടാഴ്ച്ചയായി ഈ അമ്മയുടെ കാഴ്ച്ചയും നഷ്ടമായി.
അമ്മയെ അയൽ വീട്ടിൽ ഇരുത്തി മകൻ അജീഷ് വല്ലപ്പോഴും ലഭിക്കുന്ന കൂലിപ്പണിക്ക് പോകുമ്പോഴുള്ള വരുമാനം മരുന്ന് വാങ്ങാൻ പോലും തികയില്ല.
പെയ്തിറങ്ങുന്ന ദുരിതങ്ങളിൽ മുങ്ങി പോകുന്നവർക്കിടയിലെ ഒരാൾക്കെങ്കിലും ചെറു കൈതാങ്ങാവാൻ ആഗ്രഹിക്കുന്ന സുമനസുകൾക്ക് അജീഷിനെ വിളിക്കാം. 85907 01597.
#Tragedy #Overhead #son #took #care #his #blind #mother