വിലങ്ങാട് :(nadapuram.truevisionnews.com) ഉരുൾപൊട്ടലിൽ തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള റോഡുകളും പാലങ്ങളും ഉടൻ പുന:ർ നിർമ്മിക്കാൻ സത്വര നടപടികൾ തുടങ്ങി.
വാണിമേൽ,നരിപ്പറ്റ ഗ്രാമ പഞ്ചായത്തുകളിലെ തകർന്ന പാലങ്ങളുടെയും റോഡുകളുടെയും നാശനഷ്ടം കണക്കാക്കുന്നതിന്ന് ഉന്നതതല സംഘം വിവിധ സ്ഥലങ്ങളിൽ സന്ദർശനം നടത്തി .
ഒലിച്ചു പോയ വിലങ്ങാട്-പാലൂർ റേഡിലെ മുച്ചങ്കയം പാലം, മലയണ്ടാട് പാലം, വായാട് പാലം, വാളൂക്ക് ഇന്ദിര നഗർ പാലം എന്നിവയും വിവിധ റോഡുകളുടെ തകർന്ന സംരക്ഷഭിത്തി തുടങ്ങയവയാണ് സംഘം പരിശോധന നടത്തിയത്.
എൽ. എസ്സ്. ജി. ഡി സൂപ്രണ്ടിങ്ങ് എഞ്ചിനിയർ മുരളി ആർ, എ.എക്സിമാരായ സിന്ധു എൻ, അനി ടി.സി,നിബ .വൈ , എ ഇ . രേവതി എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇ.കെ.വിജയൻ എം എൽ.എ , നരിപ്പറ്റ പഞ്ചായത്ത് അംഗങ്ങൾ ആയ ഷാജു ടോം, അൽഫോൺസ റൂബിൻ തുടങ്ങിയ ജനപ്രതിനിധികളുമായി സംഘം ചർച്ച നടത്തി.
#High #level #team #at #landslide #site #Bridges #and #roads #will #be #rebuilt