നാദാപുരം:(nadapuram.truevisionnews.com) ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വിലങ്ങാട്ടെ ജനതയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ മനുഷ്യ സാധ്യതമായതെല്ലാം ചെയ്യുമെന്ന് റവന്യു മന്ത്രി കെ രാജൻ നാട്ടുകാർക്ക് ഉറപ്പ് നൽകി.
സർക്കാർ പാവങ്ങൾക്ക് ഒപ്പമാണ്, അവരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും, ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച മാത്യു മാസ്റ്ററുടെ വീട്ടിലെത്തി കുടുംബത്തെയും നാട്ടുകാരെയും ആശ്വസിപ്പിക്കുകയായിരുന്നു മന്ത്രി.
നാദാപുരം എം എൽ എ. ഇ കെ വിജയൻ, കളക്ടർ സ്നേഹിൽ കുമാറും ലാന്റ് റവന്യു കമ്മീഷണർ എ കൗശിക് ഡെപ്യുട്ടി കളക്ടർ എസ് സജീദ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, ആർ ഡി ഒ അൻവർ സാദത്ത്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
ദുരിതാശ്വാസ ക്യാമ്പും ഉരുൾപൊട്ടിയ പ്രദേശങ്ങളും മന്ത്രിയും സംഘവും സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജയും നാദാപുരം ഡി വൈ എസ് പി, എൻ പി .ചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.
നാളെ കൃഷി മന്ത്രി പി പ്രസാദും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിലങ്ങാട് ദുരിതബധിത പ്രദേശങ്ങൾ സന്ദർശിക്കും .
#Vilangat #will #everything #humanly #possible #Revenue #Minister #KRajan