വിലങ്ങാട്: (nadapuram.truevisionnews.com)ദുരന്ത മുഖങ്ങളിൽ രാപ്പകൽ ഭേദമന്യേ സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്ന സേവനങ്ങൾ വിലമതിക്കാത്തതാണ് .
എന്നാൽ ദുരിത ബാധിതർ അവരുടെ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ അവരുടെ സങ്കടം തിരിച്ചറിഞ്ഞ് വിനയത്തോടെയും മാന്യതയോടെയും ഇടപെടണമെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
സാധാരണ ജനങ്ങൾക്ക് സർക്കാർ വകുപ്പുകളുടെ നടപടി ക്രമങ്ങൾ പലതും അറിയില്ല . അവരെ ഓഫീസുകൾ കയറ്റി ഇറക്കരുത്. അവർക്ക് വേണ്ടിയാണ് നമ്മൾ ജോലി ചെയ്യുന്നത് എന്ന് ഓരോ ഉദ്യോഗസ്ഥർക്കും ഉണ്ടാകണം.
ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ ദുരിതാശ്വാസ പ്രവർത്തങ്ങളുടെ അവലോഗന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിലങ്ങാട് പുനഃരധിവാസ പാക്കേജ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായും കൂടിയാലോചനകൾ നടത്തി അടുത്ത ക്യാബിനറ്റ് യോഗത്തിൽ തീരുമാനിക്കും.
വാണിമേൽ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും നരിപ്പറ്റ പഞ്ചായത്തിലെ ഒരു വാർഡിലും രണ്ടു മാസം സൗജന്യ റേഷൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നരിപ്പറ്റയെയും വാണിമേലിനെയും ബന്ധിപ്പിക്കുന്ന പാലം ഒളിച്ച് പോയതിനാൽ വിലങ്ങാട് ജല വൈദ്യത പദ്ധതിയുടെ റോഡ് നാട്ടുകാർക്ക് ഉപയോഗിക്കാൻ സൗകര്യം ചെയ്യണമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയോട് ചർച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിലങ്ങാട് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ഇ കെ വിജയൻ എം എൽ എ അധ്യക്ഷനായി. കളക്ടർ സ്നേഹിൽ കുമാർ, ലാന്റ് റവന്യു കമ്മീഷണർ എ കൗശിക്, ഡെപ്യുട്ടി കളക്ടർ എസ് സജീദ് , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. പി ഗവാസ്, ആർ ഡി ഒ അൻവർ സാദത്ത്, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിലങ്ങാട്ടെ നാശ നഷ്ടങ്ങളുടെ കൃത്യമായ കണക്ക് നാളെ തന്നെ നല്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി കളക്ടർ സ്നേഹിൽ കുമാർ പറഞ്ഞു.
പതിനാറിന് മെഗാ അദാലത്ത് നടത്തി ദുരിത ബാധിതർക്ക് നഷ്ടപെട്ട രേഖകൾ നൽകുമെന്നും കളക്ടർ അറിയിച്ചു.
#The #collector #also #informed #mega #adalat #held #16th #lost #documents #given #affected #people