വിലങ്ങാട് : (nadapuram.truevisionnews.com)പ്രകൃതി ദുരന്തത്തിനൊപ്പം കാട്ടാനകളും വന്യ മൃഗങ്ങളും ശല്ല്യം തീർക്കുന്ന ദുരിതം വിവരിച്ച് മലയോര ജനത.
വിലങ്ങാട് ഉരുൾപൊട്ടൽ ദുരിത മേഖല സന്ദർശിക്കാൻ എത്തിയ വനം മന്ത്രി എ കെ ശശീന്ദ്രന് മുന്നിൽ നാട്ടുകാർ ദുരിതങ്ങളുടെ കെട്ടഴിച്ചു. വെള്ളിയാഴച്ച രാവിലെ ഒൻപത് മണി മുതൽ പന്ത്രണ്ട് മണി വരെ മന്ത്രി വിലങ്ങാട് വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.
ദുരിതാശ്വാസം സംബന്ധിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കണക്കുകൾ എടുത്തശേഷം മന്ത്രി സഭ ചേർന്ന് സർക്കാർ തീരുമാനം എടുക്കും എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
പുനരധിവാസ കാര്യത്തിൽ ഉൾപ്പടെ വ്യക്തിപരമായി ദുരന്ത ബാധിതരെ കൗൺസിലിംഗ് നടത്തി വിവരങ്ങൾ ആരായുമെന്നും മന്ത്രി പറഞ്ഞു. ഇ കെ വിജയൻ എംഎൽഎയ്‌ക്കോപ്പം ആയിരുന്നു മന്ത്രിയുടെ സന്ദർശനം.
രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട മാത്യു മാസ്റ്ററുടെ വീട്ടിൽ ആയിരുന്നു മന്ത്രി ആദ്യം എത്തിയത്. പിന്നീട് ഉരുൾ പൊട്ടി ഒലിച്ച പ്രദേശങ്ങളും വിവിധ ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.
വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ ടീച്ചർ, എൻസിപി നേതാക്കൾ ആയ പ്രേംരാജ് കായക്കൊടി, കറമ്പിൽ ദിവാകരൻ, കെ പി സജീഷ് , കെ പി സുധീഷ്, ജോണി മുല്ലക്കുന്നേൽ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
#The #forest #minister #came #relief #Vilangad #Locals #describe #their #sufferings