വിലങ്ങാട് : (nadapuram.truevisionnews.com)ഉരുൾപൊട്ടലിൽ സ്വന്തം ജീവൻ ബലിയർപ്പിച്ച് സഹജീവികളെ സാഹസികമായി രക്ഷപ്പെടുത്തിയ കുളത്തിങ്കൽ മാത്യു മാഷിൻ്റെ കുടുംബത്തിലെ ഒരു അംഗത്തിന് സർക്കാർ ജോലി നൽകി കുടുംബത്തിൻ്റെ സംരക്ഷണച്ചുമതല സർക്കാർ ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ ജെ ഡി )സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു.
മാത്യു മാസ്റ്റർ ജീവൻ പണയം വെച്ച് പുറത്തിറങ്ങിയിട്ടില്ലായിരുന്നുവെങ്കിൽ വിലങ്ങാട് ഉരുൾപൊട്ടലിൽ ധാരാളം പേർക്ക് ജീവൻ നഷ്ടപ്പെടുമായിരുന്നു.
സ്വന്തം ജീവൻ അപായപ്പെടുത്തിക്കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷപ്പെടുത്തിയ മാത്യു മാസ്റ്റർക്ക് ധീരതക്കുള്ള അവാർഡ് നൽകാൻ തയ്യാറാവണം.
വിലങ്ങാട് വീട് നഷ്ടപ്പെട്ടവർക്ക് സ്ഥലവും വീടും ഉറപ്പുവരുത്താനും കർഷകർക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകാനും സർക്കാർ തയ്യാറാവണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.
ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളും,മാത്യു മാസ്റ്റരുടെ വീടും സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ആർ.ജെ.ഡി നാദാപുരം നിയോജകമണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്,
എൻ.ജി.ഒ സെൻറർ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് മരുതേരി എന്നിവർക്കൊപ്പമാണ് സലീം മടവൂർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്.
#Vilangad #Landslide #Mathew #Mashin #family #should #given #job #Salim #Madavoor