നാദാപുരം:(nadapuram.truevisionnews.com) നാദാപുരം മേഖലയിലെ വാണിമേൽ വളയം ചെക്ക്യാട് പഞ്ചായത്തുകളിലായി മുപ്പതോളം ഇടത്ത് കഴിഞ്ഞ പത്ത് ദിവസം മുൻപ് ഉരുൾ പൊട്ടിയതായി സൂചന.
വിലങ്ങാട് വൻ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് ഇന്ന് ഡ്രോൺ ഉപയോഗിച്ചുള്ള ആകാശ പരിശോധനയ്ക്ക് തുടക്കമായി. കഴിഞ്ഞ ദിവസം വിലങ്ങാട് സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജൻ ഇവിടെ ആകാശ സർവേ നടത്തി ഉരുൾ പൊട്ടലിന്റെ വ്യാപ്തി കണക്കാക്കാൻ കോഴിക്കോട് കലക്ടർ സ്നേഹിൽ കുമാർ ഐഎഎസിന് നിർദേശം നൽകിയത്.
ഇതേ തുടർന്നാണ് ഇന്ന് രാവിലെ മുതൽ സർവേ ആരംഭിച്ചത്. പരിശോധനയിൽ കൂടുതൽ സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി കണ്ടെത്തി.
വയനാട് സന്ദർശിച്ച നരേന്ദ്ര മോഡി കണ്ണൂരിൽ നിന്ന് ഹെലിക്കോപ്റ്ററിൽ ഇത് വഴി വയനാട്ടിലേക്ക് പോയതിനാൽ, കോഴിക്കോട് റൂറൽ എസ് പിയുടെ നിർദേശ പ്രകാരം ഏറെ സമയം ഡ്രോൺ സർവേ നിർത്തിവെച്ചിരുന്നു.
സർവേ നാളെയും തുടരും. വിലങ്ങാട് ദുരന്തത്തിൽ ഉണ്ടായ നാശ നഷ്ട്ടങ്ങളുടെ വ്യാപ്തി കണക്കാക്കാനും പുനരധിവാസ പദ്ധതികൽ ആസൂത്രണം ചെയ്യാനും നാളെ ഉന്നത അവലോകന യോഗം ചേരും
രാവിലെ പതിനൊന്നു മുതൽ വെള്ളിയോട് ഹയർ സെക്കണ്ടറി ചേരുന്ന യോഗത്തിൽ കളക്ടർ സ്നേഹിൽ കുമാറും വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും . മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസും റവന്യൂ മന്ത്രി കെ രാജനും യോഗത്തിൽ ഓൺലൈൻ ആയി പങ്കെടുക്കും.
#Vilangad #drone #survey #started #Review #meeting #tomorrow