Featured

#vilangadlandslide | ആകാശ കാഴ്ച്ച; വിലങ്ങാട് ഡ്രോൺ സർവേ ഇന്നും തുടരും

News |
Aug 11, 2024 08:21 AM

നാദാപുരം : അടുത്തു കാണുന്ന കാഴ്ച്ചകൾക്കപ്പുറമാണ് ഉരുൾ പൊട്ടലിൻ്റെ വ്യാപ്തി. ശാസ്ത്രി പഠനത്തിനായി വിലങ്ങാട് ഡ്രോൺ ഉപയോഗിച്ചുള്ള ആകാശത്തിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള സർവേ ഇന്നും തുടരും.

വിലങ്ങാട് ഉരുൾപൊട്ടലിലെ നാശനഷ്ടം കണക്കാക്കാൻ റവന്യൂ മന്ത്രി കെ രാജൻ കലക്ടർക്ക് നൽകിയ നിർദേശപ്രകാരമാണ് ഇന്നലെ ഡ്രോൺ സർവേ തുടങ്ങിയത്.   

എറണാകുളത്തെ ഡ്രോൺ ഇമേജിനേഷൻ എന്ന കമ്പനിയാണ് സർവേ ആരംഭിച്ചത്. അഞ്ചുപേരാണ്‌ സംഘത്തിൽ. വയനാട്ടിലും ഇവർ   സർവേ നടത്തിയിരുന്നു. 


ശനിയാഴ്‌ച അടിച്ചിപ്പാറ, മഞ്ഞച്ചീളി, പാനോം ഭാഗങ്ങളിൽ ഡ്രോൺ പറത്തി.  ഉരുൾപൊട്ടലിന്റെ കേന്ദ്രങ്ങൾ,  ആഘാതം, വീടുകൾക്കുണ്ടായ നാശം, കൃഷിനാശം, ജിഐഎസ് മാപ്പിങ്ങിലൂടെ ഉരുൾപൊട്ടലിന്റെ വ്യാപ്തി എന്നിവ അറിയാനാണ്‌ ഡ്രോൺ സർവേ നടത്തുന്നത്‌.

ഭാവിയിൽ ഉരുൾപൊട്ടലുണ്ടായാൽ കാര്യക്ഷമമായി കൈ കാര്യം ചെയ്യാനും സർവേ ഉപകരിക്കും. ദുരന്തത്തിന്‌ മുമ്പുണ്ടായിരുന്ന സാറ്റലൈറ്റ് ഇമേജും ശേഷമുള്ള ചിത്രവും പരിശോധിച്ചാൽ എത്ര വീടുകൾക്ക് നാശമുണ്ടായി എന്ന്  കണക്കാക്കാൻ കഴിയും.

അടുത്ത ദിവസവും സർവേ തുടരുമെന്ന് അധികൃതർ പറഞ്ഞു. വയനാട്ടിലേക്ക്‌ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ കടന്നുപോയപ്പോൾ സർവേ ഇന്നലെ ഒരു മണിക്കൂറോളം നിർത്തിവയ്‌ക്കേണ്ടിവന്നിരുന്നു.

ഒരേ സമയം മൂന്ന് കിലോ മീറ്റർ വ്യാപ്തിയിൽ ഉള്ള ദൃശ്യങ്ങൾ പകർത്താൻ കഴിയുള്ള ക്യാമറയാണ് ഉപയോഗിക്കുന്നത്.

#aerial #view #Vilangad #drone #survey #will #continue #today

Next TV

Top Stories










Entertainment News