വിലങ്ങാട് :(nadapuram.truevisionnews.com) ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം അനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി 'സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ആണ് പ്രധാനമായും വിലങ്ങാടിനായി ഉദ്ദേശിക്കുന്നത് എന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു.
നാശ നഷ്ടങ്ങളുടെ വിശദമായ വിവരങ്ങൾ അടങ്ങിയ ജില്ലാ കളക്ടറുടെ റിപ്പോർട്ടിനായി കാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 'സംസ്ഥാന ദുരന്തനിവാരണ ഫണ്ട് എന്നതിലുപരിയായി വിലങ്ങാട് ദുരന്തം ഗൗരവമായി കാണേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും റവന്യു കെ രാജൻ പറഞ്ഞു.
അതെസമയം മേഖലയിലെ ദുരന്തത്തെക്കുറിച്ച് സമഗ്രമായി പഠിക്കാൻ നാലംഗ വിദഗ്ധസംഘം നാളെ വിലങ്ങാട് എത്തുമെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു.
ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, സോയിൽ കൺസർവേഷനിസ്റ്റ്, ഹസാർഡ് അനലിസ്റ്റ് എന്നിവരടങ്ങുന്നതാണ് സംഘമാണ് പരിശോധനയ്ക്കായെത്തുക. അതെസമയം ഡ്രോൺ പരിശോധന തുടങ്ങിക്കഴിഞ്ഞു.
മേഖലയിലെ ഉരുൾപൊട്ടൽ സാധ്യതാ കേന്ദ്രങ്ങൾ അറിഞ്ഞശേഷമാകും പുനരധിവാസം സംബന്ധിച്ച് റിപ്പോർട്ട് നൽകുക എന്ന് അദ്ദേഹം പറഞ്ഞു.
വകുപ്പുതല നാശനഷ്ടങ്ങളുടെ കണക്കിന് പുറമേ വ്യക്തികളോട് നേരിൽ സംസാരിച്ചു തയ്യാറാക്കിയ കണക്കും സർക്കാരിലേക്ക് നൽകുമെന്നും സ്ട്രക്ചറൽ അസസ്മെന്റ് നടത്തിയ ശേഷമേ പുനരധിവാസ മേഖലയെക്കുറിച്ച് തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു.
#State #Disaster #Management #Fund #will #be #utilized #Vilangad #Revenue #Minister #KRajan