നാദാപുരം : (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലിൽ തകർന്ന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള തകർന്ന റോഡുകളും പാലങ്ങളും ഉന്നതതല ഉദ്യോഗസ്ഥർ പരിശോധിച്ചു.
തകർന്ന ഉരുട്ടി പാലം, പെട്രോൾ പമ്പിന് സമീപം ഒലിച്ചുപോയ റോഡ്, പാരിഷ് ഹാളിനടുത്ത് തകർന്ന റോഡിൻ് സംരഷണ ഭിത്തി, വിലങ്ങാട് ടൗൺ പാലം, മഞ്ഞ ചീളിയിൽ ഉരുൾപൊട്ടിയ സ്ഥലത്തെ പാലം വാളൂക്ക് പാലം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
പാലം വിഭാഗം ചീഫ് എഞ്ചിനിയർ ഹിഗുൽ അൽബേസ് , കെ. ആർ എഫ് ഇ ചീഫ് എഞ്ചിനിയർ അശോക് കുമാർ 'പി., സൂപ്രണ്ടിങ്ങ് എഞ്ചിനിയർ കെ. ആർ എഫ് ഇ . ദീപു എസ്സ് , പാലം വിഭാഗം എസ്സ് ഇ. രമ.പി.കെ. എക്സ്സി കൂട്ടിവ് എഞ്ചിനിയർ അജിത്ത് സി.എസ്സ്, എ.എക്സിമാരായ ഷിനി . എൻ .വി , നിധിൻ ലക്ഷ്മണൻ റജീന.പി. എ. ഇ. ബൈജു എൻ എന്നിവരാണ് സംഘത്തിലുള്ളത്.
ദുരന്തമേഖലയിലെ പുന:ർ നിർമ്മാണ പ്രവൃത്തി എന്ന പരിഗണന നൽകി ടെൻ്റർ നടപടികൾ അടിയന്തിരമായി പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുമെന്ന് എഞ്ചിനിയർമാർ അറിയിച്ചു.
#Urgent #tender #Vilangad #bridges #roads #rebuilt #soon #High #level #team