നാദാപുരം: (nadapuram.truevisionnews.com)പെർമിറ്റ് ഇല്ലാതെ അനധികൃത സർവ്വീസ് നടത്തിയ സ്വകാര്യ ബസ് പിടികൂടി. വടകര -തൊട്ടിൽപ്പാലം റൂട്ടിൽ സർവ്വീസ് നടക്കുന്ന കെഎൽ 32 എൻ 5717 എന്ന നമ്പറിലുള്ള ഹരേ റാം എന്ന സ്വകാര്യ ബസാണ് നാദാപുരം പോലീസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നാദാപുരം ട്രാഫിക് എസ്ഐ കെ.കെ സന്തോഷ് ബാബുവാണ് ബസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ ബസ് പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തുകയായിരുന്നു.
മറ്റൊരു ബസിൻ്റെ പെർമിറ്റ് കൈവശം വച്ചാണ് ബസ് സർവ്വീസ് നടത്തിയത്. വടകര- തൊട്ടിൽപ്പാലം റൂട്ടിൽ ഇത്തരത്തിൽ പെർമിറ്റോ മതിയായ ഖേകളോ ഇല്ലാതെ ബസുകൾ സർവ്വീസ് നടത്തുന്നതായി പരാതികളുയർന്നിട്ടുണ്ട്.
#police #caught #private #bus #operated #without #permit