നാദാപുരം : വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിതരെ അവഗണിക്കുന്നതായുള്ള പ്രചരണം ശരിയല്ല. അവരോടൊപ്പം സംസ്ഥന സർക്കാർ ഉണ്ടാകും.
നാളെ മുതൽ വിലങ്ങാട് ടൗണിലേക്ക് ബസ് സർവീസ് ആരംഭിക്കുമെന്നും ഇ കെ വിജയം എം എൽ എ പറഞ്ഞു.
പരപ്പുപ്പാറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടലിനെ തുടർന്ന് ഉരുട്ടിപ്പാലത്തിന്റെ അപ്പ്രോച്ച് റോഡ് തകരുകയും ടൗണിലെ റോഡ് ഒലിച്ച് പോയതിനാലാണ് വാഹന ഗതാഗതം നിലച്ചത്.
താത്കാലിക അറ്റകുറ്റപ്പണി നടന്നതിനാൽ ഗതാഗതം പുനഃരാരംഭിക്കാൻ കഴിയുമെന്നും എം എൽ എ പറഞ്ഞു.
എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, സ്ഥിരം സമിതി ചെയർമാൻ പി സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, വൈസ് പ്രസിഡൻ്റ് സെൽമ രാജു, ആർ ഡി ഒ: അൻവർ സാദത്ത്, വടകര താഹസിൽദാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജന പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.
#Bus #service #Vilangat #will #start #from #tomorrow #EKVijayan #MLA