#welcomecommittee | സ്വാഗതസംഘം രൂപീകരിച്ചു; മദ്ഹുറസൂൽ വാർഷിക പ്രഭാഷണം പാറക്കടവിൽ

#welcomecommittee | സ്വാഗതസംഘം രൂപീകരിച്ചു; മദ്ഹുറസൂൽ വാർഷിക പ്രഭാഷണം  പാറക്കടവിൽ
Aug 21, 2024 12:14 PM | By ADITHYA. NP

പാറക്കടവ്: (nadapuram.truevisionnews.com)സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബദുറഹിമാൻ സഖാഫി യുടെ വാർഷിക മദ്ഹുറസൂൽ പ്രഭാഷണം സെപ്തംബർ 13, 14 (വെള്ളി ,ശനി) ദിവസങ്ങളിൽ പാറക്കടവ് സിറാജുൽഹുദാ കാമ്പസിൽ അതിവിപുലമായി നടക്കും.

പരിപാടിയുടെ വിജയത്തിനായി ചെയർമാൻ പുന്നങ്കോട് അബൂബക്കർ ഹാജി, കൺവീനർ കല്ലുകൊത്തി അബൂബക്കർ ഹാജി, ഫിനാൻസ് സെക്രട്ടറി പുന്നോറത്ത് അമ്മദ് ഹാജി അടങ്ങിയ 101 അംഗ സ്വാഗത സംഘ കമ്മിറ്റിക്ക് രൂപം നൽകി.

സ്വാഗത സംഘ രൂപീകരണ യോഗം സയ്യിദ് ഹുസൈൻ തങ്ങളുടെ അദ്ധ്യക്ഷതയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി ഉൽഘാടനം ചെയ്തു. സിറാജുൽ ഹുദാ മാനേജിംങ്ങ് ഡയറക്ടർ മുഹമ്മദ് അസ്ഹരി പേരോട് വിഷയാവതരണം നടത്തി.

കുമ്മോളി ഇബ്റാഹീം സഖാഫി, അബദു റഹിം സഖാഫി, ആയങ്കി അബ്ദുള്ള സഖാഫി സംബന്ധിച്ചു. യോഗത്തിൽ മുനീർ സഖാഫി ഓർക്കാട്ടേരി സ്വാഗതവും നിസാർ ഫാളിലി താനക്കോട്ടൂർ നന്ദിയും പറഞ്ഞു.

#welcome #committee #formed #Madhurazul #annual #lecture #Parakkadav

Next TV

Related Stories
 ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

May 13, 2025 04:53 PM

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം ആരംഭിച്ചു

ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
Top Stories

News Roundup