നാദാപുരം : (nadapuram.truevisionnews.com)ലഹരി മാഫിയയ്ക്കെതിരെ പാറക്കടവിൽ യുവാക്കൾ തെരുവിലിറങ്ങിയതോടെ പൊലീസ് സംവിധാനവും ഉണർന്നു. രണ്ട് ദിവസത്തിനിടെ പിടിയിലായത് ആറ് ലഹരി വില്പനക്കാർ.
ഒരു കിലോവോളം വരുന്ന കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി സുജൻ നാസ്ക്കർ (24) നെ നാട്ടുകാരായ യുവാക്കളുടെ സംഘം പിടികൂടി പൊലീസിന് കൈമാറി .
ഇന്നലെ രാത്രിയാണ് താനക്കോട്ടൂർ യുപി സ്കൂൾ റോഡിന് സമീപത്തെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്.
പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി. മറുനാട്ടൽ നിന്നും മാഹിയിൽ നിന്നും ലഹരി വസ്തുക്കൾ കേരളത്തിലേക്ക് ഒഴുകുന്നത് തടയാനാണ് യുവാക്കൾ രംഗത്തിറങ്ങിയത്.
കഴിഞ്ഞ ദിവസം കഞ്ചാവ് കൈവശം വെച്ച നാല് അതിഥി തൊഴിലാളികൾ പാറക്കടവിൽ പിടിയിലായിരുന്നു. പാറക്കടവ് എ വൺ ടുവീലർ വർഷോപ്പിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അതിഥി തൊഴിലാളികളിൽ നിന്നാണ് 650 ഗ്രാം കഞ്ചാവ് പിടി കൂടിയത് .
നാല് പേർ അറസ്റ്റിൽ. എസ് ഐ വിഷ്ണുവും സംഘവുമാണ് പ്രതികള നിയമത്തിന് മുന്നിൽ കൊണ്ടുവന്നത്. ബംഗാൾ നോർത്ത് ഫർഗാന സ്വദേശികളായ റഹിം സെയിക്ക്, അലാവുദ്ധീൻ സെയിക്ക് ,തഹറത്ത് ഹൽദാർ, ജെയിറുൽ മില്ല എന്നിവരാണ് അറസ്റ്റിലായത് .
#young #man #came #down #Parakadav #native #Bengal #arrested #again #drunkenness #possession o#ganja