Sep 5, 2024 12:24 PM

പുളിയാവ് :(nadapuram.truevisionnews.com) ഒരു മാസത്തിനു മുകളിലായി തലയിൽ കുപ്പി കുടുങ്ങി ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടിയ കുറുക്കനെ യുവാക്കളുടെ ധീരമായ രക്ഷപ്രവർത്തനത്തിലൂടെ രക്ഷപ്പെടുത്തി.

നിരന്തരമായ തിരച്ചിലിൽ ബുധനാഴ്ച രാത്രി മരുന്നോളി അസ്കർ അലിയുടെ നേതൃത്വത്തിൽ അമീൻ പുതിയൊട്ടിലിൽ, ജസീർ സി കെ , റാഫി വി കെ, അഫ്സൽ കെ വി, ആഷിഖ്, അൽത്താഫ് എന്നിവർ ചേർന്ന് കുപ്പി അഴിച്ചു മാറ്റി രക്ഷപ്പെടുത്തി.

യുവാക്കളുടെ നിരന്തരമായ കഠിന പ്രയത്നത്തിലൂടെ കുറുക്കനെ രക്ഷിച്ച യുവാക്കളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ഇത്തരം യുവാക്കളാണ് നാടിന്റെ മുതൽക്കൂട്ട് എന്നും നാട്ടുകാർ പറഞ്ഞു.

#wealth #country #Young #people #rescue #fox with #bottle #stuck #head

Next TV

Top Stories










News Roundup