പാറക്കടവ്: (nadapuram.truevisionnews.com)പാറക്കടവ് വളയം റോഡിൽ ഭാരത സർക്കാരിന്റെ പദ്ധതിയായ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം ചെയ്‌തു.
90 ശതാമാനം വരെ വിലക്കുറവിൽ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമാകുന്ന ജൻ ഔഷധി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ നിർവഹിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മരുന്നുകളാണ് ഓരോ ജൻ ഔഷധി ഔട്ലെറ്റുകളിലും ലഭ്യമാക്കിയിരിക്കുന്നത്.
മെഡിക്കൽ സ്റ്റോറുകൾ വഴി ലഭിക്കുന്ന ബ്രാൻഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരവും ഫലവും ഈ മരുന്നുകളും ഉറപ്പുനൽകുന്നു.
90 രൂപ മുതൽ ഇൻസുലിനും ഒരു രൂപയ്ക്ക് ഒരു സാനിറ്ററി പാഡും ഇവിടെ നിന്നും ലാഭ്യമാകുന്നു. ഭാരത് സർക്കാർ ഉറപ്പുനൽകുന്ന ഗുണമേന്മയും എൻ എ ബി എൽ അക്രെഡിറ്റഡ് ലാബിൽ ഗുണമേന്മ പരിശോധനയും ലഭ്യമാക്കുന്നു.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് വി പി മൂസ്സ, മർച്ചന്റ് അസ്സോസിയേൻ സെക്രട്ടറി ലത്തീഫ് പെട്ടീന്റവിട എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
#Bharat #Government #initiative #Jan #Aushadhi #Medical #Store #inaugurated