---
title: "#arrest | കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ"
english_title: "#Youth #arrested #with #ganja #car #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/236568/youth-arrested-with-ganja-car-kallachi"
published_at: "2024-09-19T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ebd1cbd8158_WhatsApp_Image_2024-09-19_at_12.48.57_PM.jpeg"
keywords: []
---

# #arrest | കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** **നാദാപുരം: **നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പോലിസ് പിടിയിൽ.

## Article Content

**നാദാപുരം: **നാദാപുരം കല്ലാച്ചിയിൽ കാറിൽ കഞ്ചാവുമായി യുവാക്കൾ പോലിസ് പിടിയിൽ.

പുളിയാവ് സ്വദേശികളായ മൊയ്യേരിച്ചിന്റവിട അഖിൽരാജ് (26), കല്ലൻ കുന്നത്ത് അസ് രിത്ത് (24), അമ്പിടാട്ടിൽ എ.അഭിജിത്ത് (23) എന്നിവരെയാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് അറസ്റ്റ് ചെയ്തത്.

പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 13 എ എ 2674 നമ്പർ കാറും,കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിൽ 6.58 ഗ്രാം ഉണക്ക കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.

വാഹന പരിശോധനക്കിടെ കല്ലാച്ചി വിഷ്ണുമംഗലത്താണ് പ്രതികൾ പിടിയിലായത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/236568/youth-arrested-with-ganja-car-kallachi)