#SudheerKumar | നാട് ഒരുമിക്കുന്നു; സുധീർ കുമാറിൻ്റെ ജീവിത വഴിയിൽ കൈത്താങ്ങാവാൻ

#SudheerKumar |  നാട് ഒരുമിക്കുന്നു; സുധീർ കുമാറിൻ്റെ ജീവിത വഴിയിൽ കൈത്താങ്ങാവാൻ
Sep 20, 2024 05:39 PM | By ADITHYA. NP

എടച്ചേരി: (nadapuram.truevisionnews.com)അപകടത്തിൽ പരിക്കേറ്റ സുധീർ കുമാറിൻ്റെ ജീവിത വഴിയിൽ കൈത്താങ്ങാവാൻ നാട് ഒരുമിക്കുന്നു.

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവിനായി കുടുംബ സഹായ കമ്മറ്റി ഉദാരമതികളുടെ സഹായം തേടുന്നു. എടച്ചേരി-കണ്ടോത്ത് മുക്കിലെ പത്താള്ളയിൽ സുധീർകുമാർ(ബാബു) ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷുമ്നാനാഡിക്കും ക്ഷതമേറ്റ് രണ്ട് മാസമായി ചികിൽസയിലാണ്.

കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നിന്ന് ശസ്ത്രക്രീയ ഉൾപ്പെടെ നടത്തിയിട്ടും ഒരു മാറ്റവും ഉണ്ടായിട്ടില്ല വയറിംഗ് തൊഴിലാളി ആയ സുധീർ കുമാറിൻ്റെ അരയ്ക്ക് താഴെ ഒരു ചലനവും ഇല്ല തുടർ ചികിൽസ നടത്തണമെങ്കിൽ ലക്ഷകണക്കിന് രൂപ ആവശ്യമായി വരുന്നുണ്ട് ഭാര്യയും ഡിഗ്രി വിദ്യാർത്ഥിയായ ഒരു പെൺകുട്ടിയുമാണ് സുധീറിൻ്റെ കുടുംബം.

നിരാലംബരായ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ജനകീയ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി സുധീറിനെയും കുടുബത്തെയും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാൻ ഉദാരമതികളുടെ സഹായം തേടുകയാണ് .

ജനകീയ കമ്മറ്റി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ശ്രീധരൻ മാമ്പയിൽ അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി,ടി വി ഗോപാലൻ, മുഹമ്മദ് ചുണ്ടയിൽ, സി പവിത്രൻ, ഇ കെ സജിത്ത്കുമാർ, സി സുരേന്ദ്രൻ, സുരേന്ദ്രൻ കണ്ടോത്ത്,കെ പി രാജൻ എന്നിവർ സംസാരിച്ചു.

കമ്മറ്റി ഭാരവാഹികളായി മുഹമ്മദ് ചുണ്ടയിൽ (ചെയർമാൻ) കെ പി രാജൻ (കൺവീനർ) പി.ടി ദിലീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളാ ഗ്രാമീണ ബേങ്ക് എടച്ചേരി ശാഖയിൽ അക്കൗണ്ടും എടുത്തിട്ടുണ്ട് അക്കൗണ്ട് നമ്പർ -40 212101092725 ഐ.എഫ്.എസ് സി കെ.എൽ.ജി.ബി.OO40212

#nad #unites #help #Sudheer #Kumar #life

Next TV

Related Stories
#TIM  | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

Oct 5, 2024 03:08 PM

#TIM | മികച്ച വിജയം കൈവരിച്ച ടി ഐ എം വിദ്യാർത്ഥികളെ അഭിനന്ദിച്ചു

മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പി.ടി.എ യുടെയും സ്റ്റാഫ് കൗൺസിലിൻ്റെയും സംയുക്ത യോഗം...

Read More >>
 #relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

Oct 5, 2024 01:42 PM

#relieffund | ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങണ്ണൂർ സർവീസ് സഹകരണ ബാങ്ക് സംഭാവന നൽകി

ഇ.കെ വിജയൻ എം.എൽ.എക്ക് ബാങ്ക് ഭരണ സമിതി പ്രസിഡണ്ട് സുധീറിന്റെയും സെക്രട്ടറി അനിൽ അരവിന്ദിൻ്റെയും നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

Oct 5, 2024 01:05 PM

#Parco | ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#AGRIPARK |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Oct 5, 2024 12:50 PM

#AGRIPARK | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
#Union |  ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

Oct 5, 2024 12:13 PM

#Union | ജേർണലിസ്റ്റ് യൂണിയൻ; നാദാപുരത്തെ മാധ്യമ പ്രവർത്തകർ ഇനി ഒരു കുടക്കീഴിൽ

ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ് ഫോറം, പ്രസ് ക്ലബ് എന്നീ പേരുകളിൽ പ്രവർത്തിച്ച രണ്ടു സംഘടനകളുടെയും ഭാരവാഹികളെ പിരിച്ചു വിടുകയും എല്ലാവരും ചേർന്ന്...

Read More >>
Top Stories