നാദാപുരം : (nadapuram.truevisionnews.com)സമൂഹത്തിന് മാതൃകകൾ തീർക്കാൻ കുട്ടി പൊലീസുകാർ പഠിച്ചത് വലിയ പാഠങ്ങൾ. ട്രാഫിക്ക് നിയമങ്ങൾ കുട്ടികളിലൂടെ മാതാപിതാക്കൾക്കും പകർന്ന് നൽകുക വഴി നാട്ടിൽ പുതിയ സംസ്കാരം തീർക്കാനും ജീവൻ രക്ഷാ മാർഗങ്ങൾ പരിശീലിപ്പിക്കാനും ക്യാമ്പ് സഹായകമായതായി കുട്ടികളും സമ്മതിച്ചു.
കല്ലാച്ചി ഹയർ സെക്കണ്ടറിയിൽ സ്റ്റുഡൻ്റ് പൊലീസ് ദ്വിദിന ക്യാമ്പ് സമാപിച്ചു. ജി എച്ച് സ് സ് കല്ലാച്ചിയിൽ നടന്ന ക്യാമ്പിൽ 18ന് രാവിലെ നാദാപുരം സബ് ഇൻസ്‌പെക്ടർ പ്രകാശൻ പതാക ഉയർത്തി .
പ്രാധാന അധ്യാപകൻ മഹേഷ് ഡ്രിൽ ഇൻസ്പെക്ടർ രാജു വുമൺ ഡ്രിൽ ഇൻസ്പെക്ടർ സിന്ധു സിപിഒ ഫസൽ തുടങ്ങിയവർ നേതൃത്വം നൽകി. രണ്ട് ദിവസങ്ങളിലായി പിടി പരേഡ് യോഗ തുടങ്ങിയ ക്ലാസ്സുകളും നടന്നു.
ലഹരി വിരുദ്ധ ക്ലാസ്സ് ബിജു (SCPO നാദാപുരം PS ) ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.
എസ് ഐ ബിന്ദു രാജ് സംസാരിച്ചു. രണ്ടാം ദിനം നാദാപുരം ഫയർ സ്റ്റേഷൻ സന്ദർശനവും സ്റ്റേഷൻ ഓഫീസർ വരുൺ കുട്ടികൾക്കു പരിശീലനം നൽകി.
തുടർന്ന് എസ്പിസി പ്രോജെക്ടിനെ കുറിച് സുനിൽ പി തുഷാര ക്ലാസ്സ് എടുത്തു.
#Ballya #become #police #Student #police #concluded #two #day #camp #Kalachi