---
title: "#VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി"
english_title: "#VilangadLandslide #Time #submission #online #application #crop #damage #been #extended"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238037/vilangadlandslide-time-submission-online-application-crop-damage-been-extended"
published_at: "2024-09-25T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f419966eb04_vilangad.jpg"
keywords: []
---

# #VilangadLandslide | വിലങ്ങാട് ഉരുൾപൊട്ടൽ; കൃഷി നാശത്തിന് ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

> **Lead Summary:** **വിലങ്ങാട്:[ **ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കൃഷി നാശത്തിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി.

## Article Content

**വിലങ്ങാട്:[ **ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ കൃഷി നാശത്തിന് ഓൺലൈനായി അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി.

ഉരുൾപൊട്ടലിനെ തുടർന്ന് പ്രദേശത്തെ കർഷകർ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കൃഷി നാശത്തിന് AIMS പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടിയത്.

ഒക്ടോബർ 15 വരെ കൃഷി നാശത്തിന് ഓൺലൈനായി അപേക്ഷ നൽകാം. ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച പ്രദേശത്തുള്ള കർഷകരിൽ ഇനിയും അപേക്ഷ നൽകാത്തവർ കൃഷിഭവനുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അപേക്ഷിക്കണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9383471893

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238037/vilangadlandslide-time-submission-online-application-crop-damage-been-extended)