വിലങ്ങാട്: (nadapuram.truevisionnews.com) ഉരുൾപൊട്ടലിൽ വീടും സ്ഥലവും തകർന്നുപോയ കുടുംബത്തിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിക്ക് നഴ്സിംഗ് പഠനത്തിനാവശ്യമായ പൂർണ്ണമായ ചിലവുകൾ കേരളാ യൂത്ത്ഫ്രണ്ട് എം ഏറ്റെടുത്തു.
ആദ്യഘട്ടമായി മഞ്ഞക്കുന്നു സെന്റ് അൽഫോൻസാ പള്ളി യിൽ നടന്ന ചടങ്ങിൽ കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ആദ്യ വിദ്യാർത്ഥിക്ക് പഠനത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും പൂർത്തിയാക്കി അഡ്മിഷൻ ലെറ്റർ ഇടവക വികാരി ഫാ.മാർട്ടിൻ മറ്റപ്പള്ളിക്ക് കൈമാറി.
കേരളാ യൂത്ത്ഫ്രണ്ട് എം സംസ്ഥാന ഓഫിസ് ചാർജ് സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള,സംസ്ഥാന സെക്രട്ടറി ഷിബു തോമസ്,കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുൺ തോമസ്.
കേരളാ കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് ആന്റണി ഇരൂരി,ജില്ലാ സെക്രട്ടറി ബോബി മൂക്കൻതോട്ടം, തേജസ് മാത്യു ,സുബിൻ തയ്യിൽ ,നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ഞെഴുകും കാട്ടിൽ,
വാർഡ് മെമ്പർ അൽഫോൻസാ റോബിൻ മണ്ഡലം പ്രസിഡന്റുമാരായ ജെയിൻ ചൂരപ്പൊയ്കയിൽ, സ്കറിയ കാണിപ്പറമ്പിൽ , ലിബിഷ് ഒറ്റപ്ലക്കൽ,മാത്യു ജോർജ്,സോണി കുര്യൻ ,
ജോയ് പന്നിലക്കുന്നേൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.കേരളാ യൂത്ത്ഫ്രണ്ട് എം പത്തനംതിട്ട ജില്ലാകമ്മറ്റിയാണ് പഠനത്തിനാവശ്യമായ 4.25 ലക്ഷം രൂപ സ്വരൂപിച്ച് സംസ്ഥാന കമ്മറ്റിക്ക് കൈമാറിയത്.
#vilangad #landslide #youth #friend #m #nursing #studing #expenses