#protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം

 #protest | സെക്രട്ടറിക്ക് മർദ്ദനം; കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം
Sep 28, 2024 07:56 PM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com) ബാർ അസോസിയേഷൻ സെക്രട്ടറിയെ മർദിച്ചതിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം.

നാദാപുരം ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് പിസി ലിനീഷ് കുമാറിനെ ഓഫീസിൽ കയറി മർദിച്ച സംഭവത്തിൽ നാദാപുരം ബാർ അസോസിയേഷൻ ശക്തിയായി പ്രതിഷേധിച്ചു.

ഇന്നലെ വൈകുന്നേരം 4 .30 ന് എടച്ചേരി കണിയാൻ്റെ പറമ്പത്ത് ആഷിക് ആണ് വക്കീൽ ഓഫീസിൽ കയറി അക്രമം കാണിച്ചത്.

ആഷിക്കിൻ്റെ ഭാര്യ നാദാപുരം ബാറിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് ആണ്.ആഷിക്കും ഭാര്യയും ഇപ്പോള് വേർപിരിഞ്ഞു താമസിച്ചു വരുന്നതും ആഷിക്കിനെതിരെ ഗാർഹിക പീഢന പ്രകാരം കേസ് നിലവിലിരിക്കുന്നതുമാണ്.

ആഷിക്ക് കോടതിപരിസരത്ത് വന്നു ഭാര്യയെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്ന് അസോസിയേഷൻ സെക്രട്ടറിയോട് ഭാര്യ പരാതിപ്പെട്ടതും അസോസിയേഷൻ വിഷയത്തിൽ ഇടപെടും എന്ന് കരുതി ആയത് തടയുന്നതിന് വേണ്ടി മനപൂർവ്വമാണ് അസോസിയേഷൻ സെക്രട്ടറിയെ ആക്രമിച്ചത്.ഒരു ജനാധിപത്യ സമൂഹത്തിൽ സ്വതന്ത്രമായി തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണം.

ഇത് പോലുള്ള അക്രമത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം. ലിനീഷ്ന് എതിരായുള്ള ആക്രമം ഞെട്ടിപ്പിക്കുന്നതും ആശങ്ക ഉളവാക്കുന്നതുമാണ്.ഈ വിഷയത്തിൽ അഭിഭാഷകർ ഒറ്റക്കെട്ടാണ്.

#Secretary #assaulted #Lawyers #protest #Kalachi

Next TV

Related Stories
#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

Sep 28, 2024 10:12 PM

#JelseMeelad | ജെൽസേ മീലാദിന് ഒരുക്കങ്ങൾ പൂർത്തിയായി

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ എം. എച്ച് വെള്ളുവങ്ങാട്, പി മുനീർ മാസ്റ്റർ, അബ്ദുറഹ്മാൻ ബാലിയിൽ, റഷാദ് മരുത എന്നിവർ...

Read More >>
#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

Sep 28, 2024 08:14 PM

#camp | തിയേട്രം; ദ്വിദിന നാടക ക്യാമ്പിനു തുടക്കമായി

പിടിഎ പ്രസിഡണ്ട് ബിജു മലയിൽ...

Read More >>
#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

Sep 28, 2024 08:06 PM

#SportsFestival | നാദാപുരം ഗ്രാമപഞ്ചായത്ത് സ്കൂൾ കായികോത്സവം സമാപിച്ചു, അൽ ഹുദ യു.പി. സ്കൂളിന് ഓവറോൾ കിരീടം

29 പോയന്റ് വീതം നേടി കമ്മങ്കോട്ഈസ്റ്റ് .എൽ പി സ്കൂളും നാദാപുരം നോർത്ത് എം എൽ പി സ്കൂളും ഓവറോൾ രണ്ടാം സ്ഥാനം...

Read More >>
#Bridge | ജനതയെ കേട്ടു;  കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

Sep 28, 2024 07:15 PM

#Bridge | ജനതയെ കേട്ടു; കല്ലാച്ചേരി കടവ് പാലം നിർമ്മാണം ; സാമൂഹ്യ ആഘാത പഠനം തുടങ്ങി

തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ ഉദ്ഘാടനം...

Read More >>
#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്

Sep 28, 2024 06:44 PM

#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന്

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ...

Read More >>
Top Stories










News Roundup