---
title: "#SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന് "
english_title: "#Edachery #Smart #Village #Office #Inauguration  #building #October1"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/238710/edachery-smart-village-office-inauguration-building-october1"
published_at: "2024-09-28T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f80144b6998_smart.jpg"
keywords: []
---

# #SmartVillageOffice | എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ്; കെട്ടിട ഉദ്ഘാടനം ഒക്ടോബർ 1ന് 

> **Lead Summary:** **എടച്ചേരി:[ **റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം 2024 ഒക്ടോബർ 1 ചൊവ്വാഴ്ച്ച വെകുന്നേരം 3:30 ന് നാദാപുരം എം എൽ എ ഇ കെ വിജയൻറെ അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.

## Article Content

**എടച്ചേരി:[ **റവന്യൂ വകുപ്പ് 50 ലക്ഷം രൂപ ചെലവിൽ പുതുതായി നിർമ്മിച്ച എടച്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം 2024 ഒക്ടോബർ 1 ചൊവ്വാഴ്ച്ച വെകുന്നേരം 3:30 ന് നാദാപുരം എം എൽ എ ഇ കെ വിജയൻറെ അധ്യക്ഷതയിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.

മികച്ച രീതിയിലുള്ള കെട്ടിടത്തോടപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും ഏർപ്പെടുത്തി ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ കാര്യക്ഷമതയോടെയും വേഗത്തിലും ലഭ്യമാക്കുക എന്നതാണ് വകുപ്പിന്റെ ലക്ഷ്യം.

ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ കെട്ടിടനിർമ്മാണം.

ഷാഫി പറമ്പിൽ എം.പി. ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. വനജ , പഞ്ചായത്ത് പ്രസിഡൻ്റ്എൻ. പത്മിനി,ടി.കെ അരവിന്ദന്ദാക്ഷൻ,എം രാജൻ ,കൂടത്താംങ്കണ്ടി സുരേഷ്,നിഷ എൻ,രാജൻ കൊയിലോത്ത്,ഷീമ വള്ളിൽ തുടങ്ങിയ ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/238710/edachery-smart-village-office-inauguration-building-october1)