നാദാപുരം :(nadapuram.truevisionnews.com) ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി നാദാപുരം ന്യൂക്ലിയസ് ഹോസ്പിറ്റലിന്റെയും ഫസ്റ്റ് മെഡ് വിംസ് ഹോസ്പിറ്റലിന്റെയും സംയുക്തഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ നടത്തി.
"ഹൃദയത്തിനായി ഒരു നടത്തം" പരിപാടി കല്ലാച്ചി ഫസ്റ്റ് മെഡ് ഹോസ്പിറ്റൽ പരിസസരത്തു ഡോ മുഹമ്മദ് ഫവാസ് ഫ്ലാഗ് ഓഫ് ചെയ്‌തു.
തുടർന്ന് കല്ലാച്ചി ടൌൺ മുതൽ നാദാപുരം വഴി ന്യൂക്ലീയസ് ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ബോധവത്കരണ പ്രചരണ പരിപാടി നടത്തുകയും ചെയ്തു.
ബോധവത്കരണ പരിപാടി നാദാപുരം എം എൽ എ ഇ കെ വിജയൻ ഉൽഘാടനം നിർവഹിച്ചു. ന്യൂക്ലിയസ് മെഡിക്കൽ ഡയറക്ടർ ഡോ: സലാവുദ്ധീൻ ടി പി അധ്യക്ഷത വഹിച്ചു.
ഹൃദയത്തിനായി ഒരു നടത്തം പരിപാടിയിൽ മുഘ്യഥിതി വി വി മുഹമ്മദലി ഹൃദയത്തെ കുറിച്ച് സംസാരിച്ചു. ന്യൂക്ലിയസ് മെഡിക്കൽ സൂപ്രണ്ട് ഡോ :മൻസൂർ പി എം ഹൃദയദിന സന്ദേശം നൽകി.
ഹൃദയ സംരക്ഷണത്തിന്റെ ആവശ്യകതയും സംരക്ഷിക്കേണ്ടതെങ്ങനെ യെന്നും, ഹൃദയരോഗം വന്നു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി അദ്ദേഹം പരാമർശിച്ചു.
പരിപാടിയിൽ അബാസ് കണയ്ക്കൽ,സി കെ നാസർ, വി സി ഇഖ്ബാൽ,എരോത്ത് ഫൈസൽ , മോഹനൻ പാറക്കടവ്, ഹമീദ് വലിയണ്ടി,കെ ടി കെ ചന്ദ്രൻ, കെ ജി ലത്തീഫ്, എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
ന്യൂക്ലിയസ് ജനറൽ മാനേജർ നദീർ ടി സ്വാഗതം ആശംസിച്ച ചടങ്ങിൽ ഓപ്പറേഷൻ മാനേജർ റമീസ് എൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന എക്‌സസൈസ് ഡെമോ പരിപാടിക്ക് നാദാപുരം മിഷൻ ഫിറ്റ്‌നസ് ട്രൈയ്നർ മുഹമ്മദ് ജെറീഷ് നേതൃത്വം നൽകി.
ന്യൂക്ലിയസിലെ ഇരുന്നൂറോളം വരുന്ന ആരോഗ്യപ്രവർത്തകർ പരിപാടിയുടെ ഭാഗമായി.
#Heart #Day #walk #for #the #heart #nadapuram