#Shibinmurdercase | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ആഘോഷമാക്കുന്നു - മുസ്ലിം ലീഗ്

#Shibinmurdercase | ഷിബിൻ വധക്കേസ്; സുപ്രിം കോടതിയെ സമീപിക്കും ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി  ആഘോഷമാക്കുന്നു  - മുസ്ലിം ലീഗ്
Oct 5, 2024 11:24 AM | By ADITHYA. NP

നാദാപുരം : (nadapuram.truevisionnews.com)തൂണേരിയിലെ ഡിവൈഎഫ്ഐ ഷിബിൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതൃത്വം.

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് , ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ, ട്രഷറർ ഖാലിദ് മാസ്റ്റർ എന്നിവരാണ് ഈ കാര്യം അറിയിച്ചത്.

'ഹൈക്കോടതി വിധി മാക്സിസ്റ്റ് പാർട്ടി ഒരു ആഘോഷമാക്കി മാറ്റുകയാണ്. നാദാപുരം മേഖലയിൽ പാർട്ടി നടത്തിയിട്ടുള്ള താണ്ഡവം ഇവിടുത്തെ ജനങ്ങൾ മറന്നിട്ടില്ല.

അതിൽ നിന്നും ജനശ്രദ്ധ മാറ്റുന്നതിന് വേണ്ടിയാണ് ഈ കേസിന്റെ വിധിയെ ഇവർ ആഘോഷമാക്കി മാറ്റുന്നത്' എന്ന് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ മുഹമ്മദ് ബംഗ്ലത്ത് പറഞ്ഞു.

മുസ്‌ലിം ലീഗ് പാർട്ടി ഈ കേസിലെ നിരപരാധികളെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി നിയമത്തിന്റെ ഏത് അറ്റം വരെയും പോകുമെന്നും, മുസ്‌ലിം ലീഗിന്റെ ഉന്നതരായ നേതാക്കളുമായി ബന്ധപ്പെട്ട് നിയമപരമായി എന്തെല്ലാം പരിരക്ഷ കിട്ടുമോ അതിന് അങ്ങെയറ്റം വരെ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'മാക്സിസ്റ്റ് പാർട്ടി ഈ വിധി ആഘോഷമാക്കി മാറ്റുന്നത് വലിയ ഗുണം ചെയ്യുമെന്ന വിശ്വാസം ഞങ്ങൾക്കില്ലെന്ന്' ജനറൽ സെക്രെട്ടറി എൻ കെ മൂസ മാസ്റ്റർ പറഞ്ഞു .

'നാട്ടിൽ നില നിൽക്കുന്ന സമാധാനവും ശാന്തിയും നിലനിർത്തിക്കൊണ്ടുള്ള രാക്ഷ്ട്രീയ പ്രവർത്തനമാണ് എല്ലാ പാർട്ടിക്കാരും നടത്തേണ്ടത്. മുസ്‌ലീം ലീഗ് പാർട്ടി സമാധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടത്തുന്നത്.

ഈ കേസ് വിധിയുമായി ബന്ധപ്പെട്ട് ഗൗരവമായി ആലോചിക്കുകയും വളരെ ഉന്നതമായ തീരുമാനങ്ങളുമാണ് എടുത്തിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ലൂത്ത് ലീഗ് പ്രവർത്തകൻമാരുടെ നിരപരാതിത്വം തെളിയിക്കാൻ വേണ്ടി നിയമത്തിന്റെ എല്ലാ മേഖലകളിലും ഉള്ള സമഗ്രമായ സംവിധാനം ഉപയോഗിച്ച് ഞങ്ങൾ പ്രവർത്തിക്കും.

ഭരണത്തിന്റെ പല സ്വാധീനവും ഇതിലേക്ക് ഉപയോഗിക്കാൻ വേണ്ടി ഇന്നത്തെ സർക്കാർ ശ്രമിച്ചിട്ടുണ്ട്.

സമ്പൂർണ്ണ നീതി ലഭ്യമാകും വരെ പ്രവർത്തകൻമാരോടൊപ്പം ഉണ്ടാകും എന്ന് ട്രഷറർ ഖാലിദ് മാസ്റ്ററും അറിയിച്ചു.

#Shibin #murder #case #Maxist #Party #Celebrates #High #Court #Verdict #Approach #Supreme #Court #Muslim #League

Next TV

Related Stories
#KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്

Nov 26, 2024 08:37 PM

#KallachiGovtUP | നൂറാം വാർഷികം; കല്ലാച്ചി ഗവ: യുപിയിൽ ഭരണഘടന നിയമപഠന ക്ലാസ്

ലീഗൽ സർവീസ് പാനൽ ലോയർ അഡ്വക്കേറ്റ് ഹരിത ഒ പി നയിച്ച ക്ലാസ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സുബൈർ ഉദ്ഘാടനം...

Read More >>
#ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു

Nov 26, 2024 08:18 PM

#ConstitutionDay | ഭരണഘടനാ ദിനം; സിസി യുപി സ്കൂൾ സംരക്ഷണ വലയം തീർത്തു

സ്കൂൾ ലീഡർ ആഷിക ഭരണഘടനയുടെ ആമുഖം...

Read More >>
#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

Nov 26, 2024 08:14 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച വീട്ടമ്മക്ക് വിട നൽകി നാട്.

വഴിയിൽ കാണുന്നവരോടെല്ലാം ചിരിച്ച് കൊണ്ട് സംസാരിക്കുന്ന പ്രകൃതക്കാരിയായിരുന്നു കമലേച്ചിയെന്ന് വാർഡ് അംഗം വസന്ത...

Read More >>
#deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി

Nov 26, 2024 07:55 PM

#deworming | ആരോഗ്യം ഉറപ്പാക്കാൻ; ദേശീയ വിര നിർമാർജന യജ്ഞത്തിന് തുടക്കമായി

വിര ഗുളിക വിതരണ ഉദ്ഘാടനം നാദാപുരം താലൂക്ക് ആശുപത്രി സൂപ്രണ്ട് നവ്യ തൈക്കാട്ട്...

Read More >>
#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു

Nov 26, 2024 07:30 PM

#Constitution@75 | ഭരണഘടന@75; നാദാപുരം ഗ്രാമപഞ്ചായത്ത് സംരക്ഷണ വലയം തീർത്തു

ചടങ്ങിൽ പങ്കെടുത്തവർ ആമുഖം വായിച്ച് ഭരണഘടനാ സംരക്ഷണ...

Read More >>
#VPChandran | പാർട്ടിയുടെ വഴിയിൽ; വിവാദങ്ങൾക്കൊടുവിൽ വി പി ചന്ദ്രൻ  പിടിഎ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു

Nov 26, 2024 07:18 PM

#VPChandran | പാർട്ടിയുടെ വഴിയിൽ; വിവാദങ്ങൾക്കൊടുവിൽ വി പി ചന്ദ്രൻ പിടിഎ പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു

സിപിഐ എം ലോക്കൽ കമ്മറ്റി അംഗങ്ങൾ തമ്മിലായിരുന്നു കടുത്ത മത്സരം...

Read More >>
Top Stories