---
title: "#Clash | ഗുരുതര പരിക്ക്; നാദാപുരം  ഗവൺമെൻറ്  കോളേജിൽ  സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് "
english_title: "#serious #injury #Clash #Nadapuram #Government #College #six #SFI #workers #injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/240394/serious-injury-clash-nadapuram-government-college-six-sfi-workers-injured"
published_at: "2024-10-05T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670106d4b0386_clash.jpg"
keywords: []
---

# #Clash | ഗുരുതര പരിക്ക്; നാദാപുരം  ഗവൺമെൻറ്  കോളേജിൽ  സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് 

> **Lead Summary:** **നാദാപുരം :[ ** കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരം ഗവൺമെൻറ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് . ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് .

## Article Content

**നാദാപുരം :[ ** കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാദാപുരം ഗവൺമെൻറ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക് . ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് .

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം . തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് . ആക്രമണത്തിന് പിന്നിൽ എം എസ് എഫ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു .

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ ദേവിനാണ് സാരമായ പരിക്കേറ്റത്.

അമൽ ദേവിനെ നാദാപുരം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി . ചില അധ്യാപകരെയും കയ്യേറ്റം ചെയ്തതായി പരാതിയുണ്ട് .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/240394/serious-injury-clash-nadapuram-government-college-six-sfi-workers-injured)