#PattuVandi | കൊല്ലം ഷാഫി നയിക്കുന്ന പാട്ടു വണ്ടി നാളെ നാദാപുരത്ത്

#PattuVandi | കൊല്ലം ഷാഫി നയിക്കുന്ന പാട്ടു വണ്ടി നാളെ നാദാപുരത്ത്
Oct 9, 2024 07:19 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) വയനാട്, വിലങ്ങാട് ദുരിത ബാധിതരെ സഹായിക്കാൻ പ്രശസ്ത ഗായകൻ കൊല്ലം ഷാഫിയുടെ നേതൃത്വത്തിൽ കേരളത്തിലുടനീളം പര്യടനം നടത്തുന്ന പാട്ടു വണ്ടി നാളെ (വ്യാഴം) നാദാപുരം ടൗണിൽ എത്തിച്ചേരും.

രാവിലെ 11 മണിക്ക് ഹോട്ടൽ ഡീപാരിസിന് സമീപം പാട്ടു വണ്ടിക്ക് ഊഷ്മള സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഷാഫിക്ക് പുറമേ കേരളത്തിലെ പ്രശസ്തരായ ഗായകന്മാരും കലാ സാംസ്കാരിക പ്രവർത്തകരും സംഗീത യാത്രയിൽ ഉണ്ടാകും.

കഴിഞ്ഞ അഞ്ചാം തീയതി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നിന്ന് തുടങ്ങിയ പാട്ടു വണ്ടി ഇതിനകം കാസർഗോഡ് കണ്ണൂർ ജില്ലകളിലും പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പര്യടനമാണ് ഇന്ന് നടക്കുന്നത്.

നാദാപുരത്തിന് പുറമേ ജില്ലയിലെ പത്തോളം കേന്ദ്രങ്ങളിൽ പാട്ടു വണ്ടി പ്രയാണം നടത്തും. ഇതിലൂടെ സമാഹരിക്കുന്ന തുക വയനാട്ടിലെയും വിലങ്ങാട്ടേയും ദുരിതബാധിതരെ സഹായിക്കാൻ ഉപയോഗപ്പെടുത്തും.

സ്നേഹവീട് അടക്കമുള്ള പദ്ധതികൾ ആലോചിക്കുന്നുണ്ടെന്ന് ഭാരവാഹികൾ വിശദീകരിച്ചു.

നാദാപുരത്ത് നൽകുന്ന സ്വീകരണത്തിൽ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ജനപ്രതിനിധികൾ, കല സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ആശീർവദിക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം രക്ഷാധികാരി എം കെ അഷ്റഫ്, ചെയർമാൻ അബ്ബാസ് കണയ്ക്കൽ,

ജനറൽ കൺവീനർ സഫീർ കുറ്റ്യാടി, ഭാരവാഹികളായ ഇക്ബാൽ നരിപ്പറ്റ, സമീർ നടിച്ചാലിൽ, പി സി ഇബ്രാഹിം എന്നിവർ പങ്കെടുത്തു

#Kollam #Shafi #leads #PattuVandi #tomorrow #Nadapuram

Next TV

Related Stories
#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

Oct 9, 2024 07:42 PM

#suicide | ഭർതൃവീട്ടിൽ തീക്കൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു

കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം...

Read More >>
#protest | പോലീസ് നരനായാട്ട്;  യുവജന നേതാക്കളെ അറസ്റ്റിൽ  പ്രതിഷേധിച്ച് യു ഡി വൈഎഫ് പ്രതിഷേധം

Oct 9, 2024 07:26 PM

#protest | പോലീസ് നരനായാട്ട്; യുവജന നേതാക്കളെ അറസ്റ്റിൽ പ്രതിഷേധിച്ച് യു ഡി വൈഎഫ് പ്രതിഷേധം

സംസ്ഥാന സെക്രട്ടറി ടി പി എം ജിഷാൻ, ഫാത്തിമ തഹ്‌ലിയ, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ തുടങ്ങി 37 പ്രവർത്തകരെ അറസ്റ്റ് ചെയ്ത്...

Read More >>
#Wildelephent | വ്യാപക കൃഷി നാശം; പൂവത്താം കണ്ടിയിൽ വീണ്ടും കാട്ടാനകളിറങ്ങി

Oct 9, 2024 01:19 PM

#Wildelephent | വ്യാപക കൃഷി നാശം; പൂവത്താം കണ്ടിയിൽ വീണ്ടും കാട്ടാനകളിറങ്ങി

ഇന്നലെ രാവിലെ കൃഷിയിടത്തിലെത്തിയ കർഷകരാണ് രണ്ട് കാട്ടാനകൾ കൃഷിയിടത്തിലെ കൃഷികൾ നശിപ്പിക്കുന്നത്...

Read More >>
#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

Oct 9, 2024 12:00 PM

#LeoSolar | വൈദ്യുതി ബിൽ പൂജ്യത്തിലെത്തിക്കാം; ലിയോ സോളാർ നിങ്ങൾക്കൊപ്പം

ലിയോ സോളാറാണ് വൈദ്യുതി ബില്ലിൽ നിന്നുള്ള ഷോക്കിൽ നിന്ന് നിങ്ങൾക്ക്...

Read More >>
#parco  | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

Oct 9, 2024 11:42 AM

#parco | കാഴ്ചകൾ തിളങ്ങട്ടെ; പാർകോയിൽ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള നേത്ര ശസ്ത്രക്രിയകൾ

ഓഫ്ത്താൽമോളജിസ്റ്റിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതൽ 1 മണി...

Read More >>
#agripark |  മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന്  ഇനി ചെലവേറില്ല

Oct 9, 2024 11:37 AM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ : വിനോദത്തിന്ന് ഇനി ചെലവേറില്ല

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി...

Read More >>
Top Stories










Entertainment News