Oct 10, 2024 01:15 PM

നാദാപുരം: (nadapuram.truevisionnews.com) സർക്കാർ പ്രഖ്യാപിച്ച വീട്ടുവാടക ഉൾപ്പെടെയുള്ള ധനസഹായം ലഭിക്കാതായതോടെ ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ടവർ ദുഃഖഭാരം പേറുന്നു. വാടക വീടുകളിൽ കഴിയുന്നവർ വല്ലാത്ത ദുരവസ്ഥയിലാണ്.

ഒരു കുടുംബത്തിന് ആറായിരം രൂപ തോതിൽ വാടക നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പണം കിട്ടിയിട്ടില്ലെന്നാണ് ദുരിത ബാധിതരുടെ പരാതി.

സർക്കാർ നടത്തിയ പുനരധിവാസത്തിന്റെ ഭാഗമായി എഴുപതോളം കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റിയിരുന്നു.

ക്യാമ്പുകളിൽ കഴിഞ്ഞവർക്ക് അടിയന്തര ധനസഹായമായിട്ട് പതിനായിരം രൂപ പ്രഖ്യാപിച്ചതിൽ അയ്യായിരം രൂപ മാത്രമാണ് ദുരന്തം നടന്ന് രണ്ട് മാസം കഴിഞ്ഞ്‌ അക്കൗണ്ടുകളിലെത്തിയതെന്ന് ഇവർ പറയുന്നു.

കൂലി വേലയും കൃഷിയും ചെയ്ത് ഉപജീവനം കഴിച്ച് കൂട്ടുന്ന മലയോര വാസികളിൽ ഭൂരിഭാഗം പേരും തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നവരാണ്.

സ്വന്തം വീടുകളിൽ നിന്ന് കിലോമീറ്ററുകൾ അകലയാണ് ദുരിത ബാധിതരിൽ പലരും വാടകയ്ക്ക് താമസിക്കുന്നത്.

യാത്രാക്കൂലിയായും മറ്റും ഇവർക്ക് വലിയ തുക ചെലവ് വരുന്നുണ്ടെന്നും സർക്കാർ ഇടപെട്ട് വാടകയിനത്തിലുള്ള പണമെങ്കിലും ഉടൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ജൂലായ് 30 ന് പുലർച്ചെയാണ് വിലങ്ങാട് നാടിനെ നടുക്കിയ 100 ലേറെ ഉരുൾപൊട്ടലുണ്ടായത്.

ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും 17 വീടുകൾ പൂർണമായും 39 ലേറെ വീടുകൾ ഭാഗികമായും തകർന്നു. ഒരാഴ്ചയിലേറെ ദുരിത ബാധിതർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയും ചെയ്തിരുന്നു.

പിന്നീടാണ് വാടക വീടുകളിലേക്ക് മാറ്റിയത്. സർക്കാർ ഇടപെട്ട് വാടകയിനത്തിലുള്ള പണം ഉടൻ നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ഇതിനിടെ വിലങ്ങാട് ദുരിതബാധിതരായ 455 കുടുംബങ്ങൾ വൈദ്യുതി കരം ഒടുക്കേണ്ടെന്ന് വൈദ്യുത മന്ത്രി നിയമസഭയിൽ നാദാപുരം എംഎൽഎക്ക് നിർദ്ദേശം നൽകി.

#Vilangad #tragedy #affected #people #getting #financial #assistance #including #house #rent #announced #government

Next TV

Top Stories










News Roundup