നാദാപുരം: (nadapuram.truevisionnews.com) നിസ്വാർത്ഥ സേവനത്തിലൂടെ ജീവിതം അടയാളപ്പെടുത്തിയവരെ കുറിച്ച് പുതിയ തലമുറക്ക് അവബോധം നൽകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
നാദാപുരത്ത് ജി പി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് പ്രൊഫ. പി മമ്മുവിന് സമ്മാനിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ വി സി ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കൺവീനർ മുഹമ്മദ് ബംഗ്ലത്ത് സ്വാഗതം പറഞ്ഞു.
നാദാപുരം അർബൻ ബാങ്ക് ചെയർമാൻ എം കെ അഷ്റഫ് അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി.
നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി, വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ, ഓൾ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി, ടി ഐ എം കമ്മിറ്റി പ്രസിഡന്റ് നരിക്കോൾ ഹമീദ്,
എൻ കെ മൂസ, ഹമീദ് വലിയാണ്ടി, കണയ്ക്കൽ അബ്ബാസ്, സൂപ്പി കുറ്റ്യാടി, മുഹമ്മദ് പാറക്കടവ്, വി സി ഷിയാസ് തുടങ്ങിയവർ സംസാരിച്ചു.
#new #generation #should #know #marked #lives #Panakkad #Syed #Munawwarali #Shihab #Thangal