Oct 11, 2024 04:08 PM

നാദാപുരം : (nadapuram.truevisionnews.com) നാദാപുരം -പുറമേരി ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കക്കംവള്ളി ഭാഗത്ത് അപകട ഭീഷണി ഉയർത്തുന്ന അക്വാഡക്റ്റ് പൊളിച്ചു മാറ്റുന്നതിനുള്ള എസ്റ്റിമേറ്റ് കലക്ടർക്ക് നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.

കുറ്റ്യാടി നാദാപുരം നിയോജകമണ്ഡലങ്ങളുടെ അതിർത്തി പങ്കിടുന്ന കക്കംവള്ളിയിലെ അക്വാഡക്റ്റ് കാലപ്പഴക്കത്താൽ ജീർണിച്ച് അപകട ഭീഷണി ഉയർത്തുകയാണ്.

ഇകാര്യം കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ശ്രദ്ധയിൽപ്പെടുത്തിയതായും മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു.

കാലപ്പഴക്കത്താൽ അപകടാവസ്ഥയിൽ ആയ ഈ അക്വാഡക്റ്റ് പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രദേശവാസികളുടെ പരാതിയാണ് എം എൽ എ നിയമസഭയിൽ ചോദ്യമായി ഉന്നയിച്ചത്.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ തൂണേരി ബ്രാഞ്ച് കനാലിൽ നിന്നും പുറപ്പെടുന്ന പുറമേരി ഡിസ്ട്രിബ്യൂട്ടറിയിൽ ആണ് പ്രസ്തുത അക്വാഡക്റ്റ് സ്ഥിതി ചെയ്യുന്നത് .

അപകട ഭീഷണി ഉയർത്തുന്ന സ്പാനുകൾ പൊളിച്ചു മാറ്റുന്നതിന് വകുപ്പുതലത്തിൽ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

നിലവിലെ അപകട സാധ്യത പരിഗണിച്ച് ഡിസാസ്റ്റർ മാനേജ്മെൻറ് ഫണ്ടിൽ ഉൾപ്പെടുത്തി പൊളിച്ച് മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി എസ്റ്റിമേറ്റ് കോഴിക്കോട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി നിയമസഭയിൽ അറിയിച്ചു.

#threat #danger #aqueduct #which #poses #threat #danger #Kakkamvalli #demolished

Next TV

Top Stories










News Roundup