നാദാപുരം : (nadapuram.truevisionnews.com) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയ്ക്കും മുസ്ലിം ലീഗ് പ്രതിനിധി ഉൾപ്പെടെയുള്ള ആശുപത്രി മേനേജ് മെൻ്റ് കമ്മറ്റി അംഗങ്ങൾക്കുമെതിരെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലെ ചില ജീവനക്കാർ നൽകിയത് കള്ളക്കേസ് ആണെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയ കേസ് പിൻവലിക്കണമെന്നും സിപിഐഎം ഗവ. താലൂക്ക് ആശുപത്രിയിൽ എച്ച് എം സി വഴി നിയമിക്കപ്പെട്ട വർഷങ്ങളായി ജോലി ചെയ്യുന്ന ജീവനക്കാർക്കെതിരെ ആശുപത്രി സൂപ്രണ്ടും ചില ജീവനക്കാരും ചേർന്ന് പ്രതികാര നടപടി സ്വീകരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വലിയ പ്രതിഷേധം നിലനിൽക്കുകയാണ്.
വർഷങ്ങളായി ജോലി ചെയ്തുവരുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എച്ച് എം സി യും ബ്ലോക്ക് പ്രസിഡൻ്റും സ്വീകരിച്ചത്.
ജീവനക്കാർക്കുവേണ്ടി സംസാരിച്ചതിൻ്റെ പേരിൽ തൂണേരിബ്ലോക്ക് പ്രസിഡണ്ട് കെ.പി.വനജ എച്ച് എം സി മെമ്പർമാരായ സി.പി.ഐ.എം പ്രതിനിധി സലിം വി.കെ ,മുസ്ലിംലീഗ് പ്രതിനിധി അസീസ് കെ.ജി എന്നിവരെ പ്രതിയാക്കി കഴിഞ്ഞ ദിവസം ഗൂഢതാൽപര്യമുള്ള ആശുപത്രിയിലെ ചില ജീവനക്കാർ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്.
ആശുപത്രിയുടെ സുഗമമായ നടത്തിപ്പിന് തടസം സ്യഷ്ടിക്കുന്ന നിലപാടാണ് ഇത്തരം ജീവനക്കാരും അവരെ സംരക്ഷിക്കുന്ന നാദാപുരത്തെ മുസ്ലിം ലീഗും സ്വീകരിക്കുന്നത്.
സാധാരണക്കാരൻ്റെ ആശ്രയകേന്ദ്രമായ ആതുരാലയം വെച്ച് രാഷ്ട്രീയം കളിക്കുന്ന മുസ്ലിം ലീഗിൻ്റെ ഇത്തരം നിലപാടുകൾക്കെതിരെ ആശുപത്രിയെ സംരക്ഷിക്കുന്നതിനു വേണ്ടി ബഹുജന പ്രതിഷേധം ഉയർത്തിക്കൊണ്ടു വരുമെന്ന് സി.പി.ഐ എം നാദാപുരം ലോക്കൽ കമ്മിറ്റി സെക്രട്ടറി എരോത്ത് ഫൈസൽ പ്രസ്താവനയിലൂടെ അറിയിച്ചു.
#CPIM #calls #false #case #Withdraw #false #case #against #Nadapuram #Govt #taluk #hospital #management #committee #members #CPIM