Oct 19, 2024 01:52 PM

നാദാപുരം: (nadapuram.truevisionnews.com) നാളികേര വില ഉയർന്നതിന്റെ നേട്ടം കർഷകരിലെത്താതെ പോയത് സർക്കാരിന്റെ പിടിപ്പ് കേട് കാരണമാണെന്ന് സ്വതന്ത്ര കർഷക സംഘം നാദാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ആരോപിച്ചു.

കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നാളികേരത്തിന്റെ ഉൽപാദനത്തിലുണ്ടായ വൻ കുറവാണ് അപ്രതീക്ഷിത വിലയുയർവിന് കാരണമായത്.

വില ഉയരുമെന്ന് ബന്ധപ്പെട്ടവർക്ക് അറിയാമായിരുന്നിട്ടും കർഷകരിലേക്ക് അതിന്റെ പ്രയോജനം എത്തിക്കാതിരുന്നത് കടുത്ത കർഷക ദ്രോഹമാണ്.

നാളികേരം ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നതെന്നു കൺവെൻഷൻ വിലയിരുത്തി.

ഈ മാസം 31ന് കോഴിക്കോട് നടക്കുന്ന സ്വതന്ത്ര കർഷക സംഘം സംസ്ഥാന സമ്മേളനത്തിൽ നിയോജക മണ്ഡലത്തിൽ നിന്നും 250 പേര് പങ്കെടുക്കും.

പ്രസിഡന്റ് അബ്ദുല്ല വല്ലൻകണ്ടത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ. മൂസ ഉദ്ഘാടനം ചെയ്തു.

കർഷകസംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞാലി, വി.വി.കെ ജാതിയേരി, കുഞ്ഞമ്മദ് പാലോൾ, എം.ടി.മൊയ്തു, ഫസൽ കായക്കൊടി, ഉമർ പുനത്തിൽ, സി.കെ.മഹമൂദ് ഹാജി, പൈക്കാട്ട് അമ്മത്, പി.പി.മജീദ്, സി.വി.ഹമീദ്, മൂസഹാജി പീറ്റക്കണ്ടി എന്നിവർ പ്രസംഗിച്ചു. ഇബ്രാഹിം ഹാജി പുളിയച്ചേരി സ്വാഗതവും മമ്മുഹാജി പൊയിൽകണ്ടി നന്ദിയും പറഞ്ഞു.

#Farmers #did #not #benefit #from #higher #coconut #prices #independent #farmers' #group #says #government #not #control

Next TV

Top Stories










News Roundup