Oct 29, 2024 07:42 PM

നാദാപുരം: (nadapuram.truevisionnews.com)ഗവ. താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി നിയമനത്തിൽ റാങ്ക് ലിസ്റ് അട്ടിമറിക്കാനാണ് വിമുക്ത ഭടന്റെ പേരിലുള്ള പരാതി വ്യാജമെന്നും ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തണമെന്നും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ആവശ്യപ്പെട്ടു.

പരാതി ബ്ലോക്ക് പ്രസിഡണ്ട് തട്ടിക്കൂട്ടിയതായി സംശയമുണ്ട്.

ഒരു വിമുക്തഭടൻ ഇന്റർവ്യുവിനായി ആശുപത്രിയിൽ ഒക്ടോബർ 9ാംതിയ്യതി വന്നപ്പോൾ ഇന്റർവ്യൂവിന് അറ്റന്റ് ചെയ്യാൻ ആശുപത്രി അധികൃതർ സമ്മതിച്ചില്ലെന്നാണ് പരാതിയുണ്ടാക്കിയത്.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ ഇന്റർവ്യൂവിന് വന്നവരെ ആരെങ്കിലും തടസ്സപ്പെടുത്തിയെങ്കിൽ ആരായാലും അവർക്കെതിരെ കേസെടുക്കണം.

ഇന്റർവ്യൂവിന് വരാതെ ആക്ഷേപമുന്നയിച്ച് നിലവിലുള്ള റാങ്ക് ലിസ്റ് അട്ടിമറിക്കാൻ വ്യാജപരാതി നൽകിയതാണെങ്കിൽ അവർക്കെതിരെയും നടപടി വേണം.

നിയമവിരുദ്ധ നിയമനത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമുണ്ടൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ആശുപത്രി സ്തംഭനാവസ്ഥക്ക്പരിഹാരം കാണാൻ എം.എൽ.എ അടിയന്തിരമായി ഇടപെടണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു.

#Hospital #standstill #MLA #should #intervene #find #solution #VVMuhammadali

Next TV

Top Stories