Oct 30, 2024 12:05 PM

നാദാപുരം: (nadapuram.truevisionnews.com)നാദാപുരത്ത് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി വയോധികൻ പോലീസ് പിടിയിൽ.

നാദാപുരം കണ്ടോത്ത് താഴെ കുനി കെ.ടി.കെ.കുമാരനെയാണ് (68) നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയിൽ നിന്ന് 13.49 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കസ്തൂരിക്കുളം ഈയ്യങ്കോട് റോഡിൽ പുതുശ്ശേരി സ്രാമ്പിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാൾ പോലീസ് പിടിയിലായത്.

കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

#Elderly #man #arrested #ganja #kept#sale #during #vehicle #inspection

Next TV

Top Stories










News Roundup