തൂണേരി : (nadapuram.truevisionnews.com)മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ഹരിത സുന്ദര തൂണേരി ടൗൺ പ്രഖ്യാപനവും ശുചിത്വ പദയാത്രയും സംഘടിപ്പിച്ചു.
തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ, മറ്റ് ജനപ്രതിനിധികളായ ടി എൻ രഞ്ജിത്ത് ,കെ മധു മോഹനൻ, ലിഷ കുഞ്ഞിപ്പുരയിൽ, ഫൗസിയ സലിം എൻ സി, സി എച്ച് വിജയൻ , അജിത വി.കെ വ്യാപാരി വ്യവസായി പ്രതിനിധികളായ നാണു തുണ്ടിയിൽ , നിസാർ മാർക്കോത്ത്, നാണു എം , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കുഞ്ഞിരാമൻ കെ , അസിസ്റ്റൻറ് സെക്രട്ടറി ബിജു മോൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീദേവി എൻ എന്നിവർ സംബന്ധിച്ചു.
എൻ സി സി, സ്റ്റുഡൻസ് പോലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, അശവർക്കർമാർ, വ്യാപാരികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ പദയാത്രയിൽ പങ്കാളികളായി.
തൂണേരി ബ്ലോക്ക് പഞ്ചായത്ത് പരിസരത്തു നിന്നും ആരംഭിച്ച പദയാത്ര തൂണേരി ടൗൺ ചുറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിൽ സമാപിച്ചു.
സമാപനത്തോടനുബന്ധിച്ച് ഹരിത സുന്ദര ടൗൺ പ്രഖ്യാപനവും തെരഞ്ഞെടുക്കപ്പെട്ട ഹരിത സ്ഥാപനങ്ങളായ തൂണേരി കുടുംബാരോഗ്യ കേന്ദ്രം, തൂണേരി ഈ വി യു പി സ്കൂൾ എന്നിവയ്ക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.
വി കെ രജീഷ്, സുജിത്ത് ഇ പി, അജ്മൽ പി കെ , എന്നിവർ നേതൃത്വം നൽകി.
#Haritha #Town #Announcement #Cleanliness #Walk #Thuneri