നാദാപുരം: (nadapuram.truevisionnews.com) ഫെസ്റ്റിവൽ ഓഫ് കേരള ബംഗാൾ ഡയസ്പോറയുടെ ഭാഗമായി ഏർപ്പെടുത്തിയ എമേർജിംഗ് മലയാളം പോയറ്റ് അവാർഡിന് കവി ശ്രീനിവാസൻ തൂണേരി അർഹനായി.
കേന്ദ്ര സാംസ്ക്കാരിക വകുപ്പ്, ഈസ്റ്റേൺ സോണൽ കൾച്ചറൽ സെൻ്റർ, സൗത്ത് സോൺ കൾച്ചറൽ സെൻ്റർ, കേരള ഫൈൻ ആർട്സ് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവം: 8, 9, 10 തീയ്യതികളിൽ കൊച്ചിയിൽ നടക്കുന്ന ഡയസ്പോറയുടെ ഭാഗമായാണ് അവാർഡ് ഏർപ്പെടുത്തിയത്.
നവംമ്പർ 8 ന് കൊച്ചി ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബംഗാൾ ഗവർണർ ഡോ: സി.വി. ആനന്ദ് ബോസ് അവാർഡ് സമ്മാനിക്കും.
കോഴിക്കോട് ജില്ലയിലെ തൂണേരി സ്വദേശിയായ ശ്രീനിവാസൻ ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൂണേരി വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി ചെയ്യുന്നു.
ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ, മൊകേരി ഗവ: കോളജ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
സ്ക്കൂൾ കാലം മുതൽ കവിതയിൽ സജീവമാണ്. കാലിക്കറ്റ് യൂ. ഇന്റർസോൺ കവിതാ രചനയിൽ നാലുതവണ ഒന്നാമതെത്തിയിട്ടുണ്ട്.
കൂടാതെ തിരൂർ തുഞ്ചൻ ഉത്സവം ദ്രുതകവിതാ പുരസ്ക്കാരം, അങ്കണം സാംസ്ക്കാരിക വേദി ടി.വി. കൊച്ചുബാവ സ്മാരക കവിതാ അവാർഡ് ,എറണാകുളം ജനകീയ കവിതാവേദിയുടെ ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്ക്കാരം,നല്ലെഴുത്ത് കാവ്യാങ്കണം അവാർഡ്, ഉത്തര കേരള കവിതാ സാഹിത്യ വേദി അക്കിത്തം സ്മാരക പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മൗനത്തിന്റെ സുവിശേഷം ഇഞ്ചുറി ടൈംഎന്നീകവിതാ സമാഹാരങ്ങളും മഴ മുറിവുകൾ എന്ന ഓഡിയോ കവിതാ സി ഡി യും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഭാര്യ: സ്മിത
മക്കൾ: നീഹാര, അഗ്നിവേശ്.
#Proud #country #Emerging #Malayalam #Poet #Award #Srinivasan #Tooneri