#rapecase | താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

#rapecase | താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ചു; യുവാവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്
Nov 6, 2024 10:10 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) താമസസ്ഥലത്ത് അതിക്രമിച്ച് കയറി 23കാരിയെ പീഡിപ്പിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ.

വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി മൊത്തലബ് മൊല്ലയെയാണ് (25) നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഒന്നാം തീയതി ഭർത്താവ് നാട്ടിൽ പോയതറിഞ്ഞ് പരാതിക്കാരിയുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി പീഡനത്തിനിരയാക്കുകയായിരുന്നു.

യുവതിയുടെ നഗ്ന ഫോട്ടോ പകർത്തുകയും സംഭവം പുറത്തറിയിച്ചാൽ യുവതിയെയും, കുഞ്ഞിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനത്തിന് നാല് ദിവസങ്ങൾക്ക് ശേഷം നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വീണ്ടും പ്രതി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.

പെരിങ്ങത്തൂരിൽ കോഴിക്കടയിലെ തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#23 #year #old #woman #raped #trespassing #her #residence #Nadapuram #police #arrested #youth

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










News Roundup






Entertainment News





https://nadapuram.truevisionnews.com/ -