വിലങ്ങാട്: (nadapuram.truevisionnews.com)വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ എയിംസ് പോർട്ടലിൽ ഓൺലൈനായി 15വരെ സമർപ്പിക്കാം.
ഉരുൾപൊട്ടലിൽ കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പരാതി പരിഹരിക്കുന്നതിനുമായി 12ന് വിലങ്ങാട് നെഹ്റു മെമ്മോറിയൽ ഗ്രന്ഥാലയത്തിൽ രാവിലെ 10മുതൽ രണ്ട് മണി വരെ വാണിമേൽ പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്തിൽ അദാലത്ത് നടക്കും.
ഉരുൾപൊട്ടലിൽ വിലങ്ങാട് വലിയ നാശനഷ്ടമാണ് ഉണ്ടായത്. 14 വീടുകൾ പൂർണമായും ഒഴുകിപ്പോവുകയും 112 വീടുകൾ വാസയോഗ്യമല്ലാതാവുകയും നാല് കടകൾ നശിക്കുകയും ചെയ്തിരുന്നു.
ഉരുട്ടി പാലത്തിൻറെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങൾ ഉൾപ്പെടെ തകർന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലും ബന്ധു വീടുകളിലുമായി കഴിഞ്ഞ 450 പേർക്ക് സംസ്ഥാന ദുരന്ത നിവാരണഫണ്ടിൽ നിന്നുള്ള 5000 രൂപ വീതം വിതരണം ചെയ്‌തിരുന്നു.
#Vilangad #Landslide #Farmer #Adalat #12th #application #extended #till #15th