നാദാപുരം: (nadapuram.truevisionnews.com) സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി നാദാപുരം അർബൻ ബാങ്ക് സംഘടിപ്പിച്ച ടാലന്റ് സെർച്ച് ശ്രദ്ധേയമായി.
മേഖലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പ്രസംഗ മത്സരവും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്ര രചന മത്സരവും നടന്നു.
കല്ലാച്ചി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇ കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
ബാങ്ക് ചെയർമാൻ എം കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.
ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ് സ്വാഗതം പറഞ്ഞു.
സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ പി ഷിജു മുഖ്യാതിഥിയായി.
ബാങ്ക് വൈസ് ചെയർമാൻ
പി പി അശോകൻ മാസ്റ്റർ, ഡയറക്ടർമാരായ എൻ കെ മൂസ മാസ്റ്റർ, അബ്ബാസ് കണയ്ക്കൽ, മുൻ
ചെയർമാൻ എം. പി സൂപ്പി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ
സി കെ നാസർ, എം സി സുബൈർ, മണ്ടോടി ബഷീർ, രാജീവ് മാറോളി, സി പി ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. രാജീവൻ ഉദയത്ത്, ലിയാകത്ത് കുളങ്ങര താഴ, പ്രദീപൻ വരിക്കോളി എന്നിവർ ഗാന വിരുന്നിന് നേതൃത്വം നൽകി.
പ്രസംഗ മത്സരത്തിൽ കല്ലാച്ചി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ നിവേദിത ദിലീപ് ഒന്നാം സ്ഥാനവും നാദാപുരം ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അലൂഫ ഹനൂൻ രണ്ടാം സ്ഥാനവും പേരോട് എം ഐ എം ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് നാഫി മൂന്നാം സ്ഥാനവും നേടി.
ചിത്രരചന മത്സരത്തിൽ വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ ധ്യാൻ മാധവ്, മിൻഹ മെഹറിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
നാദാപുരം ടി ഐ എം ഗേൾസ് ഹൈസ്കൂളിലെ കെൻസ റിയാസ് ആണ് മൂന്നാം സ്ഥാനം നേടിയത്.
വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും എംഎൽഎ വിതരണം ചെയ്തു.
#Celebration #Cooperation #Week #Urban #Bank #talent #search #impressive