Nov 16, 2024 08:12 PM

നാദാപുരം : (nadapuram.truevisionnews.com) ഇന്നലെ ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് നാല് ദിവസങ്ങളിലായി നടന്നുവരുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എഗ്രേഡും ഒന്നാം സ്ഥാനവും നേടിയ രണ്ട് ശാസ്ത്ര പ്രതിഭകൾ വളയത്തുകാർ.

കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് നാദാപുരം സബ്ജില്ലയിൽ നിന്ന് പങ്കെടുത്ത വളയം ഗവ. ഹയർസെക്കണ്ടറി സ്കൂളിലെയും കല്ലാച്ചി ഗവ. ഹയർസെക്കണ്ടറി സ്കൂളിലെയും ടീമുകളാണ് ശാസ്ത്ര മേള വർക്കിംഗ് മോഡലിൽ മികച്ച വിജയം നേടിയത്.

ടീമുകൾക്ക് നേതൃത്വം നൽകിയ എ എസ് വാഗ്ദയും നീരജ് ടി എന്നീ രണ്ട് വിദ്യാർത്ഥികളും വളയം ഗ്രാമപഞ്ചായത്തിൽ നിന്നുള്ളവരാണ്.

ദ്രാവക മർദ്ദവും വെള്ളത്തിൽ അടങ്ങിയ ഉപ്പിൻ്റെ അളവും കണ്ടുപിടിക്കാനുള്ള ഉപകരണമാണ് എസ്എസ് എൽസി വിദ്യാർത്ഥികളായ നീരജ് ടിയും റൈഹാൻ ആർ എസും ചേർന്ന് വികസിപ്പിച്ചെടുത്തത്.

ഈ കണ്ടുപിടുത്തത്തിന് എഗ്രേഡ് ഒന്നാം സ്ഥാനം ലഭിച്ചു.

വളയം മഞ്ചാന്തറയിലെ തറേമ്മൽ രാജേഷിൻ്റെയും കുഞ്ഞോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രജിനയുടെയും മകനാണ് നീരജ്.

തിരുവനന്തപുരം സ്വദേശികളായ സുൽഫിയുടെയും പാറക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരി റീജയുടെയും മകനാണ് റൈഹാൻ .

കാർഷിക ചിലവ് സീറോ കോസ്റ്റിലേക്ക് എത്തിക്കാൻ മലയോര കർഷകർക്ക് പ്രതീക്ഷ നൽകുന്ന റാംപമ്പിൻ്റെ പ്രവർത്തന മാതൃക അവതരിപ്പിച്ച് സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡോടെ ശ്രദ്ധേയ സാന്നിദ്ധ്യമായി നാദാപുരം സബ് ജില്ലയിലെ കല്ലാച്ചി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ എ എസ് വാഗ്ദയും നിഫ നൗറിനും മാറി.

മാധ്യമ പ്രവർത്തകനായ കെ.കെ ശ്രീജിതിൻ്റെയും അനുഷ്കയുടെയും മകളാണ് എഎസ് വാഗ്ദ , തൃശ്ശൂർ വിയ്യൂർ സെൻ്റർ ജയിൽ ഡപ്യൂട്ടി പ്രിസൺ ഓഫീസറായ നൗഷാദ് എടോളിയുടെയും ഹൈറുൽ നിസ യുടെയും മകളാണ് നിഫ നൗറിൻ.

#State #Science #Festival #Two #science #geniuses#won #grade #first #place #ringers

Next TV

Top Stories