നാദാപുരം: (nadapuram.truevisionnews.com) ഇന്നലെ ചേവായൂരിൽ നടന്ന സംഘർഷത്തെ തുടർന്ന് കോൺഗ്രസ് ആഹ്വാനം ചെയ്ത ജില്ലാ ഹർത്താലിനോടനുബന്ധിച്ച് കല്ലാച്ചിയിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം.
കോൺഗ്രസ് പ്രതിഷേധ പ്രകടനം കോടതി റോഡിൽ സമാപിച്ചതിന് ശേഷമാണ് പോലീസുമായി വാക്കേറ്റമുണ്ടായത്. തുടർന്ന് പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി. വി റിനീഷിനെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുൻപിലെ റോഡിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് പ്രവർത്തകർ തടയുകയായിരുന്നു.
ഇതേ തുടർന്ന് വീണ്ടും വാക്കേറ്റവും സംഘർഷവും ഉണ്ടായി. പിന്നീട് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷനിൽ കൊണ്ട് പോയി ജാമ്യത്തിൽ വിട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് മോഹനൻ പറക്കടവ്, മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ്, ഡി.കെ. ടി. എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് എരിഞ്ഞിക്കൽ വാസു, പ്രവർത്തകരായ പ്രഭാകരൻ, ലാലു, വരുൺ ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതിഷേധ പ്രകടനത്തിന് പി.കെ ദാമു മാസ്റ്റർ, കെ.ടി കെ അശോകൻ കെ.പ്രേമൻ മാസ്റ്റർ, പി പി മൊയ്‌തു.
ഇ.വി ലിജൻ, എ.വി മുരളിധരൻ, ഷാജു പുതിയോട്ടിൽ, സി.കെ കുഞ്ഞാലി, എം.കെ വിജേഷ്, രൂപേഷ് കിഴക്കേടത്ത് അനന്തൻ പൊയിൽ തുടങ്ങിയവർ നേത്യത്വം നൽകി.
#Chevayur #Incident #Clash #between #Congress #workers #police #Kallachi