നാദാപുരം: (nadapuram.truevisionnews.com) വിലങ്ങാട് ഉരുൾപൊട്ടലിൽ കൃഷി നഷ്ടപ്പെട്ടവർക്ക് 11.7 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.
വാണിമേൽ പഞ്ചായത്തിലെ 85 കർഷകർക്ക് 9,99,550 ലക്ഷം രൂപയും നരിപ്പറ്റ പഞ്ചായത്തിലെ 12 കർഷകർക്ക് 1,25,400 രൂപയുമാണ് വിതരണം ചെയ്യുക.
വളർത്തുമൃഗങ്ങളെ നഷ്ടമായ 9 കർഷകർക്ക് 47,000 രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ മാനദണ്ഡപ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
എൻഐടി സംഘത്തിന് കൈമാറിയ ഡ്രോൺ സർവേ ഡാറ്റ വിശദ പഠനം പൂർത്തീകരിച്ച് ഉടൻ സമർപ്പിക്കാൻ ജില്ല കലക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകൾ പൂർണ്ണമായും നരിപ്പറ്റ പഞ്ചായത്തിൻ്റെ വിലങ്ങാട് ഭാഗം വരുന്ന വാർഡുകളിലെയും വിവരങ്ങൾ. സർവ്വേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡ്രോൺ ഇമേജിനേഷൻ കമ്പനിയാണ് ഡ്രോൺ ഉപയോഗിച്ച് ത്രിഡി സർവേ പൂർത്തീകരിച്ചത്.
പുനരധിവസിപ്പിക്കുന്നതിൻ്റെ ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ഡിസംമ്പർ 6 ന് 2 30 വിലങ്ങാട് പാരിഷ് ഹാളിൽ ചേരുന്ന യോഗത്തിൽ ഇ കെ വിജയൻ എംഎൽഎ, ജില്ല കലക്ടർ ഉൾപെടെയുള്ളവർ പങ്കെടുക്കുമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി അധികൃതർ പറഞ്ഞു.
#Firstaid #11.7lakhs #sanctioned #Vilangad #landslide #crop #damage.