എടച്ചേരി: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. കായിക മത്സരങ്ങൾ ഇരിങ്ങണ്ണുർ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പത്മിനി ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കോഴിലോത്ത് രാജൻ, എൻ നിഷ, ശീമ വള്ളിൽ മെമ്പർമാരായ ശ്രീജിത്ത് സിപി, ഷിബിൻ ടി കെ, ശ്രീധരൻ മാമ്പയിൽ, ശ്രീജ പാലപ്പറമ്പത്ത്, സുജാത എം.കെ, രാധ കെ.ടി. കെ,രഹന വള്ളിൽ, പഞ്ചായത്ത് സെക്രട്ടറി നിഷ പി എൻ, ജൂനിയർ സുപ്രണ്ട് മനോജൻ കായിക അധ്യാപകൻ ജസിൽ രാജ് തുടങ്ങിയവർ സംസാരിച്ചു.
കലോത്സവത്തിന്റെ ഭാഗമായുള്ള കലാ മത്സരങ്ങൾ ഡിസംബർ 7, 8 ദിവസങ്ങളിൽ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കുന്നതാണ്.
#sports #competition #Kerala #festival #started #Edachery