വിലങ്ങാട്: (nadapuram.truevisionnews.com) ഉരുൾ നാശം വിതച്ച വിലങ്ങാട് മേഖലയിൽ കർഷകർക്ക് ദുരിതം വിതച്ച് വന്യമൃഗശല്യം.
മഞ്ഞക്കിളി, വലിയ പാനോം, കൂത്താടി, ആനകുഴി, വായാട് ഭാഗങ്ങളിലാണ് വന്യമൃഗശല്യം രൂക്ഷമായത്.
കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവയാണ് ഈ മേഖലകളിൽ കാർഷിക വിളകൾക്ക് നാശം വരുത്തുന്നത്.
ഉരുൾ നാശം വിതച്ച മേഖലകളിൽ നിന്ന് ജനങ്ങൾ മാറിനിന്നതോടെയാണ് വന മേഖലകളിൽനിന്ന് കൂട്ടത്തോടെ കുരങ്ങുകൾ കൃഷിയിടത്തിലിറങ്ങിയത്.
നാളികേരവും ഇളനീരുമാണ് കുരങ്ങുകൾ നശിപ്പിക്കുന്നത്. നാളികേരത്തിന് നല്ല വില ലഭിച്ചു തുടങ്ങിയതോടെ കേരകർഷകർ ഏറെ പ്രതീക്ഷയിലായിരുന്നു.
ഇതിനിടയിലാണ് കുര ങ്ങുശല്യം വർധിച്ചത്. പന്നിശല്യവും ഈ മേഖലയിൽ രൂക്ഷമാണ്.
തെങ്ങിൻ തൈകളും മറ്റും പന്നികൾ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു.
#Farmers #distress #Wild #animals #cause #misery #Vilangad #region