നാദാപുരം: (nadapuram.truevisionnews.com) ടി ഐ എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരിയർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ കൗൺസലിംഗും കരിയർ എക്സിബിഷനും സംഘടിപ്പിച്ചു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്മ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷം വഹിച്ചു.
ടി.ഐ. കമ്മിറ്റി സെക്രട്ടറി വി സി ഇക്ബാൽ, അധ്യാപകരായ അസീസ് നരിക്കലക്കണ്ടി, സുധീർ, ഷജീർ കെ കെ, അർഷിദ, പി.കെ, കെ.കെ.നവാസ്, ഡോ.എം കെ മുനീർ, ബിന്ദു, ശ്രീജ,ലിസ, നസീമ, സലീന, ഹസീന, എന്നിവർ സംബന്ധിച്ചു.
എൻ.ബഷീർ സ്വാഗതവും ടി.എം. അസ്ഹർ നന്ദിയും പറഞ്ഞു.
മുൻകൂട്ടി റജിസ്റ്റർ ചെയ്തവർ ഉൾപ്പെടെ 300 പരിപാടിയിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.
പ്രശസ്തകരിയർ ട്രെയിനർമാരായ സമീർ വേളം, സമീർ ഓണിയിൽ, നജീബ് കെ.എം, ദിവ്യ എ, ഹാരിസ് എം, സുന്നുമ്മൽ മുഹമ്മദ്, സുബൈർ ടി.കെ, ഉബൈദ്.കെ, റീമ അബ്ദുൽ അസീസ് എന്നിവർ ക്ലാസുകൾക്കു നേതൃത്വം നൽകി.
#TIM #organized #career #counseling #exhibition