വളയം: ( nadapuramnews.in ) യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മാസങ്ങളായി ഒളിവിൽ കഴിഞ്ഞ കൊടും ക്രിമിനൽ പൊലീസ് പിടിയിൽ.
വളയത്തെ കുനിയിൽ ഗിരീശൻ ( 51) നെയാണ് വളയം എസ്ഐ എം പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
2023 ഡിസംബർ 19 ന് രാത്രി വളയത്തെ പെയിൻ്റിംഗ് തൊഴിലാളി നമ്പിച്ചു കുന്നുമ്മൽ താമസിക്കുന്ന നാറക്കുന്നുമ്മൽ പ്രശാന്ത് (34) നെയാണ് വധിക്കാൻ ശ്രമിച്ചത്.
ക്ഷേത്രോത്സവ ദിവസം രാത്രി പത്തരയോടെ വീട്ടിൽ നിന്ന് ഫോണിൽ വിളിച്ചിറക്കി കൊണ്ട് വന്ന് അക്രമിക്കുകയായിരുന്നു.
കത്തി ഉപയോഗിച്ച് കഴുത്തിനും തലയ്ക്കും മുറിവേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം ഒരു വർഷത്തോളം ഒളിവിൽ പോയ പ്രതി മുൻകൂർ ജ്യമ്യത്തിന് ശ്രമിച്ചു .
സ്ഥിരം കുറ്റവാളിയായതിനാൽ കോഴിക്കോട് സെഷൻസ് കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
അന്നത്തെ വളയം സി ഐ ആയിരുന്ന ജീവൻ ജോർജ് ആണ് കേസെടുത്ത് കുറ്റം ചുമതിയത്. പണം നൽകി കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പൊലീസും കോടതിയും വിട്ടു വീഴ്ച്ച ചെയ്തില്ല.
1997 ൽ വളയത്തെ സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കരുവാങ്കണ്ടി കുമാരനെ ബസ്സിൽ ബോംബെറിഞ്ഞ് നിർത്തിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയാണ് ഗിരീശൻ.
പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജറാക്കും.
#Felony# Criminal #Attempted #murder #case #denied #bail #HighCourt #accused #finally #arrested